ഇസ്ക്ര ...... / തീപ്പൊരി
ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കണ്ണൂര്‍ കാരന്.... ഇതു എന്റെ ലോകമാണ് .... എന്റെ വട്ടുകള്‍ എന്നെപോലെ വട്ടുള്ള മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം.
Saturday, October 10, 2015
Saturday, September 12, 2015
Wednesday, April 8, 2015
അസുഖം മൂർഛിച്ച് കേരളത്തിൽ എത്താൻ സാധിക്കാതെ കിടന്ന ചേരമാൻ പെരുമാളിന് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ട് കേരളം പോലേ ഒരു സ്ഥലം ഒരുക്കി കൊടുത്തതായിരിക്കുമോ സലാല ?
മനോഹരമായ ഒരു ദൃശ്യം കണ്‍മുന്നില്‍ . ഒന്ന് പകര്‍ത്താനായി കൈയ്യില്‍ ആകെ ഉണ്ടായിരുന്ന മൊബൈല്‍ ക്യാമറ ഓണ്‍ ആകുന്നുമില്ല. ശരിക്ക് സങ്കടം തോന്നി. എടുക്കാന്‍ പറ്റാതെ പോയ ആ ചിത്രം കണ്ണ് നിറയെ കണ്ടു വിമാനമിറങ്ങി.
ഓരോ യാത്രയും വ്യത്യസ്തമായ ഓരോ അനുഭവമാണല്ലോ?.
യാത്രാ രേഖകളില്ലാതെ നടത്തിയ ഒരു യാത്രയേ കുറിച്ച് ഏപ്രിൽ മാസത്തെ ഗൾഫ് ഫോക്കസ് മാസികയിൽ എന്റെ യാത്രാ കുറിപ്പ്
2015 April
Thursday, September 11, 2014
ഓർമ്മ കുറിപ്പ് ....
കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞ ലളിതേച്ചി ക്ക് മുന്നിൽ ഈ അക്ഷരാർച്ചന സമർപ്പിക്കുന്നു .......എനിക്കറിയാം ഇന്നു ഈ ഭൂമിയിൽ ഇല്ലെങ്കിലും ,ഒരു കടലാസ് തുണ്ട് വീണുകിട്ടിയാൽ പോലും വായിക്കുന്ന ലളിതേച്ചി ഇതും വായിക്കും എന്ന് ....അത്രയ്ക്ക് ഇഷ്ടമാണ് എന്നെ ....
അമ്മ അധ്യാപികാ പരിശീലനത്തിനായി തൃശൂരിൽ ആയിരുന്ന കാലം എന്റെ അമ്മമ്മയെ സഹായിക്കാൻ അടുത്ത വീട്ടിൽ നിന്നും എത്തുന്ന ഒരാൾ മാത്രമായിരുന്നില്ല എനിക്കും എന്റെ അനിയത്തിക്കും ലളിതേച്ചി .പിച്ച വച്ച് നടക്കുന്ന കാലം തൊട്ട് ഞങ്ങൾക്ക് എല്ലാമെല്ലാം ആയിരുന്നു .ഓർമ്മ വച്ച നാൾ മുതൽ എന്നെ കുളിപ്പിക്കുന്നതും വസ്ത്രം ഇട്ടു തരുന്നതും എടുത്ത് തൊട്ടടുത്തുള്ള മുത്തശ്ശന്റെ സ്കൂളിൽ കൊണ്ട് ചെന്നാക്കുന്നതും ലളിതേച്ചി ആണ് .ഏച്ചിയുടെ ഇളയ അനിയൻ നാരായണൻ കുട്ടിയും ഞാനും ഒരേ പ്രായമാണ് .ആ വാത്സല്യവും സ്നേഹവും ഇല്ലങ്കിൽ അതിലുപരി എന്നെ സ്നേഹിച്ചിരുന്നു എന്നെനിക്ക് തോന്നീട്ടുണ്ട് .
ആ കുടുംബത്തിലെ 7 മക്കളിൽ രണ്ടാമത്തെ ആളാണ് ലളിതേച്ചി .മൂത്ത ഏച്ചി കല്യാണം കഴിഞ്ഞു പോയശേഷം ഇളയവരെ പഠിപ്പിക്കാനായി ഏച്ചി പഠനം മതിയാക്കി .
ഇപ്പോഴും ഏച്ചിയേ ഓർക്കുമ്പോൾ കണ്‍ മുന്നിലുള്ള രൂപം ആ പഴയതാണ് ..കുഞ്ഞു പൂക്കളുള്ള ഒരേ തുണിയിൽ തുന്നിയ ഫുൾ പാവാടയും ബ്ലൗസും ...നീളൻ മുടി ...കഴുത്തിൽ ഒരു വലിയ ,കുഞ്ഞു കല്ലയുടെ മാല അതിന്റെ അറ്റം കെട്ടിയിട്ട് ലോക്കറ്റ് ആക്കും .കൈ നിറയേ ചുമപ്പും പച്ചയും ഇടകലർന്ന കുപ്പി വളകൾ .വലിയ പത്രങ്ങൾ കഴുകുമ്പോൾ അതിൽ കുറേയൊക്കെ പൊട്ടിപോകും . ഇന്നു രണ്ടു വള പൊട്ടി എന്ന് സങ്കടത്തോടെ പറയുന്ന ലളിതേച്ചിയുടെ മുഖം ഞാൻ ഇന്നും ഓർക്കുന്നു .ആ പൊട്ടിയ വളത്തുണ്ടുകൾ എടുത്തുവച്ച് എനിക്ക് തരുമായിരുന്നു .അതെല്ലാം ഞാൻ ഒരു കുപ്പിയിൽ ഇട്ടുവെക്കും .എല്ലാ വർഷവും വീട്ടിനടുത്തുള്ള ഭഗവതി കാവിൽ തെയ്യം വരുമ്പോഴാണ് ലളിതേച്ചി കൈനിറയെ വളയിടുന്നത് .അടുത്ത വർഷം തെയ്യം ആകുമ്പോഴേക്കും വളയിടാൻ എന്നോണം ആ കൈകൾ കാലിയാകും .
ആ സ്നേഹത്തിന്റെ ഒരുപാടു മുഹുർത്തങ്ങൾ അനുഭവിച്ച് അറിഞ്ഞ ഒരാളാണ് ഞാൻ .അതിലൊന്ന് ഇവിടെ പറയാം ...
ഞങ്ങളുടെ സ്കൂളിൽ അന്ന് കുട്ടികൾക്ക് ഉച്ചക്ക് ഉപ്പുമാവ് ഉണ്ടായിരുന്നു .ഗോതമ്പിന്റെ വലിയ തരിയുള്ള ഉപ്പുമാവ് .എനിക്കത് വലിയ ഇഷ്ടമായിരുന്നു .എന്നാൽ എന്റെ മുത്തശ്ശൻ ഇതു കഴിക്കാൻ എന്നേ അനുവദിച്ചിരുന്നില്ല .പുറത്തുനിന്നുള്ളവർ അതുണ്ടാക്കുന്നു എന്നതാണ് കാരണം .മുത്തശ്ശന്റെ സ്കൂൾ ആയതു കാരണം അധ്യാപകർ എനിക്കത് തരികയുമില്ല .ഇതു ലളിതേച്ചിക്ക് നന്നായി അറിയാം .ഞങ്ങളുടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു ആ സ്കൂൾ .ഉച്ചക്ക് ബെൽ അടിക്കുന്ന സമയം ഏച്ചി സ്കൂൾ ളിൽ വന്ന് ഉപ്പില മരത്തിന്റെ ഇല കോട്ടി അതിൽ ഉപ്പുമാവ് വാങ്ങും .എന്നിട്ട് വീടിന്റെ പിറകിൽ എന്നെ കൊണ്ടുപോയി വാരി വായിൽ വച്ച് തരും എന്നിട്ട് ആ പാവാട തലപ്പുകൊണ്ട് മുഖം തുടച്ച് തന്നിട്ട് പറയും " ആരോടും പറയേണ്ട കേട്ടോ ".
ഒരു ദിവസം ഞാൻ അറിഞ്ഞു ലളിതേച്ചി യുടെ കല്യാണമാണ് .അക്കരെ നിന്ന് ഞങ്ങളുടെ നട്ടിൽ ജോലിക്ക് വന്ന ഒരാൾ കണ്ട് ഇഷ്ടമായി പെണ്ണ് ചോദിച്ചതാ .അങ്ങിനെ ആ ദിനവും എത്തി .അക്കരെ വച്ചാണ് കല്യാണം കടവ് വരെ നടന്ന് പോവണം .ഞങ്ങളുടെ വീട്ടു പറമ്പിനു അരികിലൂടെ ഉള്ള ഒരു ഇടവഴിയിലൂടെയാണ് കടവിലേക്കുള്ള വഴി .ലളിതേച്ചിയേ കാണാൻ ഞാൻ ആ വഴിയിൽ കാത്തുനിന്നു . സാരിയുടുത്ത് ,തലയിൽ നിറയെ മുല്ലപൂ ചൂടി ഒരു കുടയും ചൂടി നടന്നു വരുന്ന ലളിതേച്ചിയെ ഞാൻ വിസ്മയത്തോടെ നോക്കി നിന്നു . അന്ന് ആദ്യമായാണ് ഞാൻ ഏച്ചിയെ സാരി ഉടുത്ത് കാണുന്നത് .അടുത്ത് എത്തിയപ്പോൾ എന്നെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ തന്ന് ഏച്ചി നടന്നു പോയി .അന്ന് ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ആദ്യമായി കണ്ടു .
കാലം കടന്നുപോയി .എന്റെ കല്യാണം വന്നപ്പോൾ ഞാൻ ഏച്ചിയെ വിളിച്ചു .തലേ ദിവസം തന്നെ വീട്ടിൽ വന്നു .ഏച്ചി വളരെ സന്തോഷവതി ആയിരുന്നു അന്ന് .രണ്ടു മക്കൾ ,മൂത്തത് പെണ്ണും രണ്ടാമത്തേത് ആണും .കണ്ടപാടെ എന്നേ കെട്ടിപിടിച്ച് കരഞ്ഞു .ഭക്ഷണം കഴിക്കാൻ മടികാണിച്ചിരുന്ന എന്നെ പുളിമരച്ചോട്ടിലും പശു തൊഴുത്തിലും കൊണ്ട് നടന്ന് ചോറുട്ടിയ ആ കൈകളിൽ നിന്നുള്ള ചോറു തന്നെയാണ് ഇന്നും എന്റെ ഉള്ളിലേ ജീവൻ .
ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോൾ അച്ഛൻഏച്ചിയുടെ സംസ്കാരവും കഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളു .
ഞാൻ അറിഞ്ഞിരുന്നില്ല കുറേ നാളായി കാൻസർബാധിച്ച് കിടപ്പിലായിരുന്നു എന്ന് . ആ പഴയ നീളൻ മുടി ഇല്ലാതെ മെലിഞ്ഞ് പായയിൽ ഒട്ടി കിടക്കുകയായിരുന്നു ലളിതേച്ചി എന്നറിഞ്ഞപ്പോ .....................
Sunday, July 13, 2014
"WHERE DREAMS COME TO LIFE" Qatar Travelogue (TOP GEAR Magazine 2014 July)
ഇന്നും ഓർക്കുന്നു ആ ആദ്യ യാത്ര . കോഴിക്കോട് നിന്ന് രാത്രി 9 മണിക്കുള്ള ജെറ്റ് എയർവേസ് നായിരുന്നു യാത്ര .4 മണിക്കൂർ നീണ്ട പറക്കലിനോടുവിൽ ഫ്ലൈറ്റ്ൽ എനൗൻസ്മെന്റ് വന്നു .
"നമ്മൾ ഖത്തർ നു മുകളിൽ എത്തിയിരിക്കുന്നു "
.സീറ്റ് ബെൽറ്റ് ഇടാനും ,ചാരിക്കിടക്കുന്ന സീറ്റ് നിവർത്തി വെക്കാനും എയർ ഹൊസ്റ്റെസ് പറഞ്ഞു .
ആകാംക്ഷയായിരുന്നു ഏറെ .ഫ്ലൈറ്റ് ന്റെ ജനാലയിലൂടെ താഴേക്ക് നോക്കി .ദീപാലംകൃതമായി കിടക്കുന്ന ഒരു കൊച്ചു രാജ്യം ...........................................................
മഞ്ഞിലൂടെ ഊർന്നുവരുന്ന തെരുവിളക്കിന്റെ വെളിച്ചത്തിൽ നഗരത്തിനു സ്വർണ്ണത്തിന്റെ നിറമാണെന്ന് തോനി .......ഇനി എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന രാജ്യം .
........
2014 ജൂലായ് ലക്കം "ടോപ് ഗിയർ" മാസികയിൽ
"WHERE DREAMS COME TO LIFE" Qatar Travelogue
"നമ്മൾ ഖത്തർ നു മുകളിൽ എത്തിയിരിക്കുന്നു "
.സീറ്റ് ബെൽറ്റ് ഇടാനും ,ചാരിക്കിടക്കുന്ന സീറ്റ് നിവർത്തി വെക്കാനും എയർ ഹൊസ്റ്റെസ് പറഞ്ഞു .
ആകാംക്ഷയായിരുന്നു ഏറെ .ഫ്ലൈറ്റ് ന്റെ ജനാലയിലൂടെ താഴേക്ക് നോക്കി .ദീപാലംകൃതമായി കിടക്കുന്ന ഒരു കൊച്ചു രാജ്യം ...........................................................
മഞ്ഞിലൂടെ ഊർന്നുവരുന്ന തെരുവിളക്കിന്റെ വെളിച്ചത്തിൽ നഗരത്തിനു സ്വർണ്ണത്തിന്റെ നിറമാണെന്ന് തോനി .......ഇനി എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന രാജ്യം .
........
2014 ജൂലായ് ലക്കം "ടോപ് ഗിയർ" മാസികയിൽ
"WHERE DREAMS COME TO LIFE" Qatar Travelogue
Friday, December 13, 2013
Subscribe to:
Posts (Atom)