മഴക്കാലമായാല്‍ പുഴ കരകവിഞ്ഞ് ഈ വയലില്‍ വെള്ളം കയറും.വെള്ളം കയറി തുടങ്ങുമ്പോ തന്നെ അച്ചാച്ചന്‍ ഒരുക്കങ്ങള്‍ തുടങ്ങും ...ആദ്യം ഈ കവുങ്ങ് പാലം ഒലിച്ചു പോവാതിരിക്കാന്‍ ഈ കാണുന്ന കുറ്റിചെടിയില്‍ കെട്ടിയിടും .പിന്നെ വീടിനു പിറകില്‍ കുന്നിന്‍ മുകളിലുടെ റോഡ്‌ലേക്ക് എത്താന്‍ ഒരു വഴി ഉണ്ടാക്കും. വീടിന്റെ ഈ ഓരോ നടയും മുങ്ങുന്നത് അറിയാന്‍ ഞങ്ങള്‍ കുട്ടികള്‍ ഓരോ നടയിലും കല്ലെടുത്ത് വെക്കും . അങ്ങിനെ ഓരോ നടയും മുങ്ങി വീടിന്റെ മുറ്റത്തിനടുത്തുവരെ വെള്ളം കയറുമ്പോ വീട്ടുകാര്‍ക്ക് പേടിയാണെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷമാണ് .സ്കൂള്‍ ഉണ്ടാവില്ല .വഴ വെട്ടി ചങ്ങാടമുണ്ടാക്കി അവിടെ കളിയ്ക്കാന്‍ വരുന്ന കുട്ടികളെ ഞങ്ങള്‍ വീട്ടു വരാന്തയില്‍ നിന്ന് നോക്കിനില്‍ക്കും .....
വര്‍ഷങ്ങള്‍ കടന്നു പോയി .......
വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇന്ന് ഇവിടെ നിന്ന് ഈ ചിത്രം എടുത്തത് ...അച്ഛച്ചനും അമ്മമ്മയും ഇന്ന് ഞങ്ങള്‍ക്കൊപ്പം ഇല്ല. എന്‍റെ കുട്ടിക്കാലത്തെ അവധിക്കാല ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ വീട് വര്‍ഷങ്ങളായി പൂട്ടി കിടക്കുന്നു . പണ്ട് ഘന ഗംഭീര ശബ്ദത്തില്‍ തുറന്നിരുന്ന വാതില്‍ ഇന്ന് വിറയാര്‍ന്ന ശബ്ദത്തോടെ തുറക്കുന്നു ...വയസായില്ലയോ ഈ വീടിനും ........അകത്തു ഞങ്ങള്‍ കിടന്നുറങ്ങിയിരുന്ന മുറികളില്‍ ഇന്ന് വവ്വലുകളും കുരങ്ങുകളും താമസമാക്കിയിരിക്കുന്നു ......ചോര്നോലിച് പൊളിഞ്ഞു വീഴാറായ മേല്‍കുര.....എന്നാലും അച്ചാച്ചന്റെയും അമ്മമ്മയുടെയും സ്നേഹം ഇന്നും ആ വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു ..... ഞങ്ങള്‍ അന്ന് നട്ട ചെടികള്‍ മരങ്ങളായി മുറ്റത്ത് പടര്‍ന്നു നില്‍ക്കുന്നു ....നിറയുന്ന കണ്ണുകള്‍ എന്‍റെതു മാത്രമല്ല....ആ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ ഓരോരുത്തരുടെയും .....

No comments:
Post a Comment