സമയം വൈകുന്നേരം 7 മണി "സ്വപ്നഭൂമി" പത്രം ഓഫീസിലെ അടച്ചിട്ട ഒരു മുറിയില്‍ ചൂടുപിടിച്ച വാദ പ്രതിവാദം നടക്കുകയാണ് . ആര്‍ക്ക് കൊടുക്കണം ഒന്നാം സ്ഥാനം ?
ഒരു വട്ട മേശക്ക് മുകളില്‍ അയച്ചു കിട്ടിയ കഥകള്‍ മുഴുവന്‍ ചിതറികിടക്കുന്നു .ചുറ്റിലും 5 പ്രമുഖ വെക്തിത്വങ്ങള്‍ . സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട 5 പേരെയാണ് സ്വപ്ന ഭൂമി പത്രം അവരുടെ ഒന്നാം വാര്‍ഷീകത്തോടനുബന്ധിച്ച പ്രവാസികള്‍ക്കിടയില്‍ നടത്തിയ കഥാ മത്സരത്തിന്‍റെ വിധി നിര്‍ണയത്തിനായി കൊണ്ടുവന്നിരിക്കുന്നത് .
സതീശന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു യുവ എഴുത്തുകാരനാണ് .തന്‍റെ മുന്നിലുള്ള കഥകള്‍ കീറിമുറിച്ചു പരിശോധിക്കുകയാണ് അയാള്‍ ." ഇതൊന്നുമല്ല കഥ.കഥക്ക് അതിന്‍റെ തായ ഒരു "സെറ്റപ്പ്" വേണം .എം ടി മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുള്ള നമ്മുടെ എഴുത്തുകാര്‍ പിന്‍തുടരുന്ന രീതി അതാണ് ." അതേ...സതീശന് മുന്നില്‍ കുറേ ബിംബങ്ങളുണ്ട് .അതിനെ മറികടന്നു ഒരു വരി കുറിക്കുന്നത് പോലും അയാള്‍ അംഗീകരിക്കില്ല .
പിന്നീട് സംസാരിച്ചത് RK മേനോന്‍ ആണ് .RK എന്ന ചുരുക്കം പേരില്‍ അറിയപ്പെടുന്ന ചിത്രകാരനാണ് അദ്ദേഹം .അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്ക് മനസിലായതായി കേട്ടറിവില്ല. തന്നെ കുറിച്ചുള്ള ഈ ദുഷ് പ്രചാരണത്തിനു തന്‍റെ ഊശാന്‍ തടിയും തടവിക്കൊണ്ട് അദ്ദേഹം കൊടുക്കുന്ന മറുപടി ഇതാണ് -" ഏതോ ഒരു നിമിഷത്തെ
മാനസീക വിഭ്രാന്തിയില്‍ ഉടലെടുക്കുന്ന അമൂര്‍ത്തമായ കലാ സൃഷ്ടിയാണ് എന്‍റെ രചനകള്‍ .അത് കലയുമായി നിരന്തരം സംവേദിക്കുന്നവര്‍ക്ക് മാത്രമേ മനസിലാകൂ ." ഈ കിട്ടിയ കഥകളിലോന്നും നിറങ്ങളില്ല .എല്ലാം ഒരുമാതിരി മരവിപ്പിന്‍റെ വാക്കുകള്‍ .ഇതൊന്നും കഥയായി കണക്കാക്കാന്‍ പറ്റില്ല എന്ന പിടിവാശിയിലാണ് RK .
അടുത്ത ഊഴം യുവ കവിയത്രി പവിത്രയുടെതാണ് .പത്മാവതി എന്ന പേര് യുവ കവിയത്രിക്ക് യോജിച്ചതല്ലെന്നതിനാല്‍ "പവിത്ര " എന്ന പേര് സ്വയം സ്വീകരിച്ച് പ്രഖ്യാപിച്ച ആളാണ് ഈ യുവ കവിയത്രി . കണ്ണട അല്‍പ്പം താഴ്ത്തി വെച്ച് കവിയത്രി പറഞ്ഞുതുടങ്ങി ." ഈ കിട്ടിയതൊന്നും കഥകള്‍ ആവുന്നില്ല .ഇതു വെറും അനുഭവക്കുറിപ്പുകള്‍ .അനുഭവങ്ങള്‍ ഇങ്ങിനെ കോറിയിടുന്നത് എങ്ങിനെ കഥകളകും ? കഥകളാവുമ്പോ വായിക്കാന്‍ ഒരു സുഖം വേണം .അതിനു ഒരു താളം ഉണ്ടായിരിക്കണം ."
ബെഞ്ചമിന്‍ ആകെ വെപ്രാളത്തില്‍ ആയി .ഒരു സീനിയര്‍ പത്ര പ്രവര്‍ത്തകനാണ് ബെഞ്ചമിന്‍ .ഇവരെ കോര്‍ഡിനെറ്റ് (coordinate ) ചെയ്യുകയെന്നതാണ് ബെഞ്ചമിന്‍ ന്‍റെ ദൌത്യം ." ഇവര്‍ പറയുന്നത് ശരിയായിരിക്കാം .പക്ഷെ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സമ്മാനം കൊടുത്തല്ലേ മതിയാവൂ .അദ്ദേഹം പത്രത്തിന്റെ അസിസ്റ്റന്‍ണ്ട് എഡിറ്ററെ ( asst .editor ) മൊബൈല്‍ ല്‍ വിളിച്ചു .ഇന്ന് അഞ്ചാം ദിവസമാണ് ഈ വാഗ്വാദം തുടങ്ങിയിട്ട് .ഒരു ദിവസം കൂടിയെ മുന്നില്‍ ഉള്ളു .ഇന്നെങ്കിലും ഒന്നാം സ്ഥാനക്കാരനെ കണ്ടെത്തി പത്ര പ്രസിദ്ധീകരണം നടത്തേണ്ടതുണ്ട് എന്നു അസിസ്ടന്റ് എഡിറ്റര്‍ ( asst .editor ) ഓര്‍മിപ്പിച്ചു .
ഇതിനിടയില്‍ പരിജയപ്പെടുത്താന്‍ മറന്നു പോയ ഒരാള്‍ കൂടിയുണ്ട് ഈ കൂട്ടത്തില്‍ .റിട്ടയേഡ് അധ്യാപകന്‍ മുഹമ്മദ് കുട്ടി മാഷ് .രാഷ്ട്രപതിയുടെ ഏറ്റവും നല്ല അധ്യാപകനുള്ള
അവാര്‍ഡ് നേടിയ ആളാണ് മാഷ് . തികഞ്ഞ ഗന്ധിയേയന്‍ കൂടിയായ മാഷ് പൊതുവേ മിതമായി സംസാരിക്കുന്ന ആളാണ് .അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ സംസാരിക്കാനുള്ള ഒരു സാഹചര്യം കഴിഞ്ഞ അഞ്ചു ദിവസം ആയിട്ട് മാഷിന് കിട്ടിയിട്ടില്ല .
ബെഞ്ചമിന്‍ മാഷിനെ സംസാരിക്കാന്‍ ക്ഷണിച്ചു.
മാഷ് സംസാരിക്കാന്‍ തുടങ്ങി ...
എല്ലാവരുടെ മുഖത്തും ഇയാള്‍ എന്ത് പറയുന്നു എന്ന ഭാവം .ഈ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ല .
മാഷ് ഒരു കഥ പറയുകയാണ് ....
ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ തെരുവില്‍ ആടിയും പാടിയും ജീവിച്ച അച്ഛനും അമ്മയ്ക്കും പിറന്ന ഒരു കുഞ്ഞിന്റെ കഥ ...
കഥയുടെ ക്ലൈമേക്സ് ല്‍ എത്തിയപ്പോഴേക്കും എല്ലാവരുടെ കണ്ണുകളും നിറഞ്ഞു .
ആ മുറി നിശബ്ദമായി
മാഷിന് കണ്ഠം ഇടറി ...
എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു
" ബാക്കി എന്തായി മാഷെ ?"
സതീശന്‍ പറഞ്ഞു "ഇതാണ് കഥ ...ലോകം ചര്‍ച്ച ചെയ്യേണ്ടത് ഇത്തരം കഥകളാണ് ." സതീശന്‍റെ ആ അഭിപ്രായത്തോട് മറ്റു മൂന്ന് പേരും യോജിച്ചു .
മാഷ് പറഞ്ഞു തുടങ്ങി .....
"ഇതു കഥയല്ല ...എന്‍റെ ജീവിതമാണ് "
നമുക്ക് മുന്നിലുള്ള ഈ കഥകളാണ് യഥാര്‍ത്ഥ കഥകള്‍ ..അവര്‍ക്ക് അനുഭവങ്ങളുടെ കരുത്തുണ്ട് .അവര്‍ കോറിയിടുന്ന ഈ വരികളില്‍ അവരുടെ പച്ചയായ ജീവിതമുണ്ട് ...
ജീവിതവും അനുഭവവും തന്നെയാണ് ഏറ്റവും വലിയ കഥ .
മാഷ് പറഞ്ഞു നിര്‍ത്തി ..
എല്ലാവരും കൈയടിച്ചുകൊണ്ട് അതിനു പിന്തുണ നല്‍കി .
ബെഞ്ചമിന്റെ കണ്ണുകള്‍ തിളങ്ങി .
അവന്റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നു .
അടുത്ത ദിവസം സ്വപ്ന ഭൂമി പത്രത്തിന്‍റെ ഒന്നാം പേജ്ല്‍ കഥാ മത്സരത്തിന്‍റെ ഫലപ്രഖ്യാപനം വന്നു
"പനയോല തണലില്‍ " മികച്ച പ്രവാസി കഥ.
No comments:
Post a Comment