രാവിലെ 11 മണിയോടെ ഖത്തർ ഒളിമ്പിക് കമ്മിറ്റി യുടെ മീഡിയ വിഭാഗത്തിൽ നിന്ന് ഈജിപ്ത് കാരനായ അഹമ്മദ്ൻറെ ഒരു കാൾ " ബിജുരാജ് , ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാണ് ഒമാൻ എയർ വേസ്ൽ ഇന്നു 3 മണിക്കാണ് ഫ്ലൈറ്റ് , മസ്ക്കറ്റ് അവിടെനിന്നും സലാല " അയ്യോ ഇന്നു 3 മണിക്കോ ? ഇപ്പോ തന്നെ 11 മണിയായി 1 മണിക്കെങ്കിലും എയർപോർട്ട് ൽ എത്തണം . മാത്രമല്ല ഒമാനിലേക്കുള്ള വിസയും എടുത്തിട്ടില്ല . അൽഖോർ ടീമിനോപ്പമാണ് യാത്ര . ഞാൻ ഉടനെ അൽഖോർ ടീമിന്റെ PRO അദേൽ എന്ന സുദാനിയെ വിളിച്ചു . " പേടിക്കേണ്ട ബിജുരാജ് നിങ്ങൾ മസ്ക്കറ്റ്ൽ എത്തുമ്പോഴേക്കും ഒമാൻ ഫുട്ബോൾ അസോസിയേഷനിൽ നിന്നും ഒരാൾ വിസയുമായി എയർപോർട്ട്ൽ ഉണ്ടാകും" . അയാളുടെ ഫോണ്‍ നമ്പർ എനിക്ക് തന്നു . പിന്നെ തിരക്കിട്ട് ഒളിമ്പിക് കമ്മിറ്റി യിൽ പോയി ടിക്കറ്റ് വാങ്ങി വീട്ടിലേക്ക് .... കഴിഞ്ഞ 1 ആഴ്ചയായി ഗൾഫ് ക്ലബ് കപ്പ് കവർ ചെയ്യാൻ ഒമാനിലേക്ക് പോവണമെന്ന് പറയുന്നു . എന്നാൽ വിസയൊന്നും ശരിയാവാത്തത് കാരണം അത് വേണ്ടെന്നു വച്ച് കാണുമെന്നാണ് വിചാരിച്ചിരുന്നത് . കൈയ്യിൽ കിട്ടിയ ഡ്രസ്സ് ഒക്കെ പെട്ടിയിലാക്കി . 30 kg വരുന്ന എൻറെ ക്യാമറ ബാഗ് ഒരുക്കി ടാക്സിയിൽ എയർപോർട്ട് ലേക്ക് ..... ഒരു യാത്ര രേഖയും ഇല്ലാതെ ആദ്യമായാണ് ഇങ്ങിനെ ഒരു യാത്ര . ഒമാൻ എയർ വേസ് ൻറെ കൌണ്ടറിൽ എത്തി ... ആദ്യ ചോദ്യം അവിടെ തുടങ്ങി .. വിസ? ഒമാൻ എംബസ്സി യിൽ കൊടുക്കാൻ ഒളിമ്പിക് കമ്മിറ്റി എന്റെ കൈയ്യിൽ തന്നിരുന്ന അറബി ഭാഷയിലുള്ള ഒരെഴുത്തെടുത്ത് കാണിച്ചു . ഞാൻ പറഞ്ഞു " വിസ മസ്ക്കെറ്റ് എയർപോർട്ടിൽ റെഡി യാണ്. അവിടെ നിന്നും collect ചെയ്യണം ". ഒളിമ്പിക് കമ്മിറ്റി തന്ന ആ എഴുത്തിന്റെ ഒരൊറ്റ ബലത്തിൽ എൻറെ ക്യാമറ ബാഗ് അയക്കാനും പോവനുമുള്ള അനുമതി തന്നു . പിന്നെ എമിഗ്രേഷൻ , അവിടെയും ആ എഴുത്തിന്റെ ബലത്തിൽ രക്ഷപ്പെട്ടു . എനിക്ക് അറിയാമായിരുന്നു മസ്ക്കെറ്റിൽ ഇറങ്ങി വിസ കിട്ടാതെ തിരിച്ചു വരേണ്ടി വന്നാൽ വിമാന കമ്പനിക്ക് ഒരു വലിയ തുക ഫൈൻ കൊടുക്കേണ്ടിവരും ... അതുകൊണ്ട് സാദാരണ സമ്മതിക്കില്ല .. മനസ്സിൽ അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു . 3 മണിയോടെ ഒമാൻ എയർവേസിൽ കയറി ഇരുന്നു 3-30 ആയിട്ടും പോവാനുള്ള യാതൊരു നീക്കവും കാണുന്നില്ല . അൽപ നിമിഷത്തിനുള്ളിൽ announcement വന്നു " ചില സാങ്കേതീക കാരണങ്ങളാൽ ഫ്ലൈറ്റ് ഒന്നര മണിക്കൂർ വൈകിയേ പുറപ്പെടുകയുള്ളു , ദയവുചെയ്ത് യാത്രക്കാർ തിരിച്ചു ഇറങ്ങേണ്ടതാണ് . technical problem . ബോർഡിംഗ് പാസ് തിരികെ നൽകി വീണ്ടും എയർപോർട്ടിൽ കാത്തിരിപ്പ് ... ഇന്ത്യൻ എയർവേസ് നേ യൊക്കെ നമ്മൾ കുറ്റം പറയാറുണ്ട് . അത് മാത്രമല്ല വൈകി ഓടുന്ന ഫ്ലൈറ്റ്കൾ എന്ന് ഒമാൻ എയർ വേസ് കണ്ടപ്പോൾ മനസിലായി . ഖത്തർ നേക്കാൾ 1 മണിക്കൂർ അധികമാണ് ഒമാൻ സമയം . 3 മണിയെന്നത് 4-30 ആയാൽ തന്നെ 2 മണിക്കൂർ മസ്ക്കറ്റ് ലേക്കുള്ള യാത്ര .6- 30 നു മസ്ക്കറ്റ്ൽ എത്തും .6- 30 എന്നാൽ ഒമാൻ സമയം7 -30 .കുഴപ്പമില്ല 8- 30 നാണ് സലാല യിലേക്കുള്ള ഫ്ലൈറ്റ് . എന്നാലും 1 മണിക്കൂർ കിട്ടും . മനസ്സിൽ കണക്കു കൂട്ടി . 4-30 നു തന്നെ ഫ്ലൈറ്റ് പുറപ്പെട്ടു . ഒമാൻ സമയം7 -30 നു മസ്ക്കറ്റിൽ ..... ഒരു കുഞ്ഞു എയർപോർട്ട് ... ചുറ്റും മലനിരകൾ ... 29 ഡിഗ്രി ചൂട് ... ഞാൻ ദൃതി പിടിച്ച് OFA ൻറെ പ്രതിനിധി യുടെ ഫോണ്‍ ലേക്ക് വിളിച്ചു . ഫോണ്‍ സുച്ച് ഓഫ് . പലവട്ടം വിളിച്ചുനോക്കി .. പ്രതികരിക്കുന്നില്ല ... എന്ത് ചെയ്യും .. ആകെ ടെൻഷൻ ആയി ... ഇടയ്ക്കിടെ ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ അറബിയിൽ എന്തോ വന്നു ചോദിക്കുന്നുണ്ടായിരുന്നു . ഞാൻ പറഞ്ഞു എന്നെകാത്ത് OFA യിൽ നിന്നും ഒരാൾ വിസയുമായി ഇവിടെ വരുമെന്ന് പറഞ്ഞിരുന്നു .. അവരെ വിളിച്ചിട്ട് കിട്ടുന്നില്ല .. പേരിനു പകരം OFA എന്ന് സേവ് ചെയ്തതിനാൽ പേരും എനിക്ക് അറിയില്ല . സമയം 8 മണിയായി ഞാൻ ഒളിമ്പിക് കമ്മിറ്റി തന്ന ആ എഴുത്ത് എയർപോർട്ട് ലെ ഒരു ഉദ്യോഗസ്ഥനെ കാണിച്ചു കാര്യങ്ങൾ ധരിപ്പിച്ചു . എന്തോക്കെയെല്ലോ ചർച്ചകൾക്ക് ശേഷം 5 ഒമാനി റിയാൽ അടച്ച് (50 QR ) എനിക്ക് വിസ തന്നു . എമിഗ്രേഷനിൽ നിന്നും exit കിട്ടി . ഞാൻ നേരേ ബാഗേജ് എടുക്കാനായി ഓടി . അവിടെ നിന്ന് ബാഗും എടുത്ത് പുറത്തുകടന്ന് അടുത്ത ഗേറ്റിൽ പോവണം സലാല യിലേക്കുള്ള ഫ്ലൈറ്റ്ൽ കയറാൻ . ഒരു ഗേറ്റ് ൻറെ വിത്യാസമേ ഉള്ളു എങ്കിലും അതിനിടയിൽ ചെക്കിഗ് ഉണ്ട് . ബാഗേജ് എടുത്ത് സ്കാൻ ചെയ്യുമ്പോഴേക്കും ക്യാമറ കണ്ട് കസ്റ്റംസിനു സംശയം . കിട്ടിയ വിസ ടൂറിസ്റ്റ് , എന്നാൽ ഒരു പെട്ടി നിറയെ ക്യാമറയും ലെൻസുകളും . പെട്ടി തുറക്കാൻ പറഞ്ഞു . ഞാൻ ഒളിമ്പിക് കമ്മിറ്റി യുടെ എഴുത്ത് അവരെ കാണിച്ചു . ഫുട്ബോൾ നോടുള്ള ഒമാനികളുടെ ആരധനയാകാം ആ ഉദ്യോഗസ്ഥർ വളരെ മാന്യമായി എന്നോട് പെരുമാറി . പുറത്ത് എടുത്ത് വെപ്പിച്ച ക്യാമറയൊക്കെ പെട്ടിയിലാക്കാൻ സഹായിച്ചു . സമയം 8- 20. പെട്ടിയൊക്കെ ഒരു ട്രോളി യിൽ എടുത്തുവച്ച് എയർപോർട്ട് ലുടെ ഓടി . സലലയിലെക്ക് പോകുന്ന ഒമാൻ എയർ വേസ് ൻറെ കൌണ്ടറിൽ എത്തിയപ്പോഴേക്കും കൌണ്ടർ ക്ലോസ് ചെയ്തിരിക്കുന്നു . ഇനി എന്ത് ചെയ്യും ... ഈ ഒരു ഫ്ലൈറ്റ് പോയാൽ പിന്നെ അടുത്ത ദിവസം പുലർച്ചേ 5 മണിക്കേ സലലയിലെക്ക് ഫ്ലൈറ്റ് ഉള്ളു . എന്റെ വിഷമം ഒമാൻ എയർ വേസ് ലേ ഒരു ഉദ്യോഗസ്ഥയെ ധരിപ്പിച്ചു . അവർ വയർലെസ്സിൽ എന്തോക്കെയെല്ലോ മെസ്സേജ്കൾ കൊടുത്തു . പെട്ടെന്ന് തന്നെ എന്റെ ക്യാമറ ബാഗ് അയക്കാനുള്ള സൗകര്യം ചെയ്തു തന്നു . ഒരു പ്രത്യേക കാറിൽ എന്നെ ഫ്ലൈറ്റ് നടുത്ത് എത്തിച്ചു . സമയം 9 കഴിഞ്ഞിരിക്കുന്നു .. എന്നെ കാത്തു 30 മിനുട്ട് . ഫ്ലൈറ്റ് ൽ കയറുമ്പോൾ തന്നെ എയർഹൊസ്റ്റസ് എന്റെ ഹാൻഡ് ലഗേജ് വാങ്ങി ബോക്സിൽ വച്ചു . സീറ്റ് ബെൽറ്റ് ഇട്ടു . അനൗൻസ്മെന്റ് വന്നു വിമാനം പുറപ്പെടുകയാണ് .. ടെൻഷനും ഓട്ടവും ആകെ തളർന്നു ... 1 മണിക്കൂർ യാത്ര .. ഫ്ലൈറ്റ് ൽ നിന്നും കഴിച്ച ഒരു വെജിറ്റബിൾ സാൻവിച്ചു മാത്രമാണ് ഇന്നത്തെ എന്റെ ഭക്ഷണം . രാവിലെ മുതൽ തുടങ്ങിയ ഓട്ടമാണ് .... സമയം 10 - 15 ഫ്ലൈറ്റ് സലാല എയർപോർട്ട് ൽ ഇറങ്ങുകയാണെന്ന അനൗൻസ്മെന്റ് വന്നു. ഞാൻ ഒന്ന് മയങ്ങിപ്പോയിരുന്നു . 1 മണിക്കൂർ കടന്നു പോയത് അറിഞ്ഞില്ല .. ഞാൻ വിന്റോ ഗ്ലാസ് ലുടെ പുറത്തേക്ക് നോക്കി . മലനിരകൾക്കിടയിൽ വൈദ്യുത ദീപങ്ങൾ ... ശരിക്കും സുന്ദരം . അവിടെയുള്ള എന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ അറിവുണ്ട് സലാലയെ കുറിച്ച് ..ഒരു കൊച്ചു കേരളമാണെന്ന് . മനസ് ഒന്ന് അയഞ്ഞു . ക്ഷീണമൊക്കെ ആ ചെറിയ മയക്കത്തിൽ തന്നെ ഇല്ലാതായി . വിമാനം നിലം തൊട്ടു ... ഇറങ്ങി നടന്നു പോവണം . കല്ലിൽ തീർത്ത തേങ്ങയുടെ 2 ശില്പങ്ങൾ എയർപോർട്ട്നുള്ളിലെക്കുള്ള ഗേറ്റിനു മുന്നിൽ ഉണ്ട് . ഒരു കൊച്ചു എയർപോർട്ട് . എന്റെ ബന്ധുക്കളായ മുരളിയേട്ടനും രാമകൃഷ്നേട്ടനും പുറത്ത് കാത്തു നില്ക്കുന്നുണ്ട് . സലാലയിൽ ചെക്കിങ്ങ് ഒന്നുമില്ല . നേരെ ലഗേജ് ബെൽട്ടിൽ നിന്നും ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങാം . കാറിൽ കയറി ... വലിയ നഗരം എന്നൊന്നും പറയാൻ പറ്റില്ല ഒരു ടൌണ്‍ ഷിപ്പ് ... കാർ മുന്നോട്ടു പോകുമ്പോൾ റോഡ് ന്റെ രണ്ടരികിലും തെങ്ങുകളുടെ നീണ്ട നിര .. ശരിക്കും കേരളം പോലെ തന്നെ .. മുരളിയെട്ടനും രാമകൃഷ്നേട്ടനും 20 വര്ഷമായിട്ട് സലാലയിൽ ഉണ്ട് .ആവർക്ക് അവിടെ സ്വന്തമായി ബിസിനസ് ഉണ്ട്. അവരുടെ വീടിനടുത്തുള്ള ഒരു ഫ്ലാറ്റ് ആയിരുന്നു എനിക്കായി താമസിക്കാൻ ഏർപ്പാടാക്കി ഇരുന്നത് . നേരെ ആ ഫ്ലാറ്റ് ലേക്ക് . ഒരു സിറ്റിംഗ് റൂം 2 ബെഡ് റൂം അറ്റാച്ച്ഡു ഒരു അടുക്കളയും അടങ്ങിയ ഫ്ലാറ്റ് നു 15 ഒമാനി റിയാൽ( 1 5 0 QR ) ആണ് 1 ദിവസത്തെ വാടക .. ശരിക്കും അതിശയം തോണി . സലാലയിൽ ജീവിത ചെലവ് വളരെ കുറവാണു . 50 ഒമാനി റിയാൽ ഉണ്ടെങ്കിൽ നല്ലൊരു വീട് / ഫ്ലാറ്റ് കിട്ടും ... പിന്നെ പച്ചക്കറികളും മീനുമെല്ലാം സുലഭം .. പച്ചക്കറികൾ എല്ലാം തന്നെ അവിടെ തന്നെ കൃഷി ചെയ്യുന്നു .. അതും ഫ്രഷ് . ബാഗ്കളൊക്കെ ഫ്ലാറ്റിൽ വച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി . പോകുന്ന വഴിയോരത്ത് എല്ലാം ഇളനീർ വില്പനയുണ്ട് . ഞങ്ങൾ ഓരോ ഇളനീർ കഴിച്ചു .. ക്ഷീണമൊക്കെ മാറി പിന്നെ ആ ടൌണ്‍ ലുടെ ഒരു കറക്കം . പിന്നെ മുരളിയേട്ടന്റെ വീട്ടിലേക്ക് . അവിടെ സ്വപ്ന ഉണ്ടാക്കിവച്ച കപ്പയും മീൻ മുളകിട്ടതും ശരിക്കും ആസ്വദിച്ചു കഴിച്ചു . അവിടെനിന്നും റോഡ് ക്രോസ് ചെയ്താൽ എന്റെ ഫ്ലാറ്റ് ആയി . 2 മണിയോടെ ഫ്ലാറ്റ് ൽ എത്തി .. അടുത്ത ദിവസം സലാല അൽ സാദ stadium ത്തിൽ വച്ചാണ് കളി . താമസിക്കുന്ന സ്ഥലത്തു നിന്നും 10- 15 മിനുട്ട് യാത്രയുണ്ട് ക്ലബ് ലേക്ക് . ഒരു കുളി കഴിഞ്ഞു പെട്ടെന്ന് തന്നെ കിടന്നുറങ്ങി .. 8 മണിയാവുമ്പോൾ എഴുനേറ്റു. സലാലയിലെ എന്റെ ആദ്യ ദിനം . അപ്പോഴേക്കും പ്രഭാത ഭക്ഷണം റെഡി ആക്കി മുരളിയേട്ടൻ എന്നെ കൂട്ടാൻ വന്നിരുന്നു . ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മീൻ കാരന്റെ ബെല്ലടി ശബ്ദം . ശരിക്കും നാട്ടിൽ വരുന്നത് പോലെതന്നെ ഒരു സൈക്കിൾ ൽ മീനുമായി ഒരു വടകര ക്കാരൻ . ഇന്നു വൈകുന്നേരം 7 -30 ആണ് കളി . 6 മണിക്കെങ്കിലും ക്ലബ്ബിൽ എത്തണം 5- 3 0 വരെ സമയമുണ്ട് . കിട്ടിയ ചെറിയ സമയത്തിനുള്ളിൽ സലാലയിലെ പ്രധാന സ്ഥലങ്ങളൊക്കെ കാണണം . അവിടെ നിരനിരയായുള്ള മലയാളികളുടെ കടകളിലെല്ലാം കയറി ഓരോരുത്തരെയും എന്നേ പരിചയപ്പെടുത്തി . അവിടെ നിന്നാണ് ബാബു ഏട്ടനെ പരിചയപ്പെട്ടത് .. അവിടെ ഒരു കട നടത്തുകയാണ് ബാബു ഏട്ടൻ . പിന്നെ സ്ഥലങ്ങൾ കാണാൻ പോവാനും സലയയിൽ നിന്നും തിരിക്കുമ്പോൾ എയർപോർട്ടിൽ കൊണ്ടുവിടാനും ബാബു ഏട്ടനും ഒപ്പം ഉണ്ടായിരുന്നു . അവിടെ എല്ലാ ജോലികളും ഒമാനികളും ചെയ്യുന്നുണ്ട് . കുഞ്ഞു സൂപ്പർ മാർക്കറ്റ് കളിലെ കാഷിയർ ആയിട്ട് പോലും ഒമാനി സ്ത്രീ കൾ ജോലി ചെയ്യുന്നുണ്ട് . ടാക്സി കാർ ഓടിക്കാനുള്ള അവകാശവും ഒമാനികൾക്ക് മാത്രമാണ് . ആദ്യം ഞങ്ങൾ പോവാൻ തീരുമാനിച്ചത് ചേരമാൻ പെരുമാളിന്റെ ഖബറിലേക്ക് ആയിരുന്നു . കുറേ ഊടു വഴികളി ലുടെ ചളികൾ നിറഞ്ഞ റോഡ് ലൂടെ കറങ്ങി തിരിഞ്ഞു ഞങ്ങൾ ആ സ്ഥലത്തെത്തി . സലാലയിലെ കേരളവുമായി ബന്ധമുള്ള ഒരു ചരിത്ര കണ്ണി . ആ ഖബറിന് മുന്നിൽ നിൽക്കുമ്പോൾ എന്ത് വികാരമാണ് എന്റെ മനസിലൂടെ കടന്നു പോയതെന്ന് എനിക്കറിയില്ല . ഇന്ത്യ യിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച ആദ്യ ഭരണാധികാരി . അബുബക്കർ താജുദീൻ അബ്ദുൽ റഹ്മാൻ സാമറി എന്ന് പേരുംമാറ്റി മക്ക യിൽ പോയി തിരിച്ചു വരും വഴി അസുഖം പിടിപെടുകയും , രോഗം കുടുത്തൽ ആയതിനെ തുടർന്നു അന്നത്തെ ദൊഫർ ഇന്നത്തെ സലാല യിൽ കപ്പൽ അടുപ്പിക്കുകയും അവിടെ മരണം വരിക്കുകയും ചെയ്തു . കുടെ തൊട്ടപ്പുറത്ത് തന്നെ ഭാര്യയുടെ കബർ സ്ഥാനവും ഉണ്ട് . അപ്പോഴാണ് മലപ്പുറത്തുനിന്നും കുറച്ചു മത പണ്ഡിതന്മാർ അവിടെ എത്തിയത് . അവരുമായി പരിചയപ്പെട്ടു . കൂടെ സലാലയിലെ ഒരു പള്ളിയിലെ അധ്യാപകനും . അദ്ദേഹം ഞങ്ങളോട് പറഞ്ഞു " ഈ നാടു കേരളം പോലെ ആയതിനു പിറകിൽ ജനങ്ങൾക്കിടയിൽ ഒരു കഥയുണ്ട് . ചരിത്രമായി അതിനു ബന്ധമൊന്നും ഇല്ലെങ്കിലും ഞാൻ അത് പറഞ്ഞു തരാം - അസുഖം മൂർച്ചിച്ചു കേരളത്തിൽ എത്താൻ സാധിക്കാത്തതിൽ സങ്കടത്തിൽ ആയ പെരുമാളിന് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ട് കേരളം പോലെ ഒരു സ്ഥലം ഒരുക്കി കൊടുക്കുകയായിരുന്നു എന്നൊരു കഥ " പിന്നീട് പാടത്തൂടെയും പച്ചക്കറി തോട്ടങ്ങളിലൂടെയും തെങ്ങും തോപ്പുകളിൽ ലൂടെയും പറമ്പുകളിൽ ലൂടെയും ആയി യാത്ര . ഇടക്കിടെ ക്ഷീണം അകറ്റാൻ കരിക്കിൻ വെള്ളവും . ഉച്ചക്ക് തോരനും സാമ്പാറും തേങ്ങ ചമ്മന്തി യും കൂട്ടി ഒരു ഊണ് . ഊണിനു ശേഷം ആയുബ് നബിയുടെ ഖബർ സ്ഥാൻ ലേക്കാണ് പോവാൻ തീരുമാനിച്ചത് . ടൌണ്‍ ൽ നിന്നും 2 0 km ദൂരമുണ്ട് . ഒരു മലമുകളിൽ ആണ് ഈ സ്ഥലം . ഞങ്ങൾ മലഞ്ചെരിവുകൾ വെട്ടിയെടുത്ത മലകളെ ചുറ്റിപോകുന്ന പാതയിലൂടെ യാത്ര തുടർന്നു .ശരിക്ക് നമ്മുടെ വയനാടൻ ചുരത്തിൽ കൂടി യാത്ര ചെയ്യുന്ന അനുഭവം . ജൂലൈ അഗസ്ത് മാസങ്ങൾ ഇവിടെ മഴക്കാലമാണ് . ആ സമയത്ത് ഈ മലയൊക്കെ പച്ച പുതച്ച് വെള്ള ചാട്ടങ്ങൾ ഒക്കെ ആയി സുന്ദരമായിരിക്കും .. അതാണ് സലാലയിലെ Khareef festival .. ആ സമയത്ത് എല്ലാ രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് കൾ എത്തും .. ഒമാനികൾഅടക്കം ഈ മലയടിവാരത്തിൽ ടെൻന്റു കെട്ടി താമസിക്കും .. 3 മണിയോടെ ഞങ്ങൾ ആയുബ് നബിയുടെ ഖബറിൽ എത്തി . മനോഹരമായ ഒരു സ്ഥലം . ആയുബ് നബിയുടെ തെന്നു പറയപെടുന്ന പാറയിൽ പതിഞ്ഞ ഒരു കാൽ പാദവും അവിടെ ഉണ്ട് .. ശരിക്കും ആസ്വദിച്ച ഒരു യാത്ര . വഴി നീളേ പശുക്കളും ആടും ആട്ടിടയൻ മാരും റോഡ്‌ൽ ഒട്ടക കൂട്ടങ്ങളും ,എന്റെ ക്യാമറയ്ക്ക് വിശ്രമം ഉണ്ടായിരുന്നില്ല . അഞ്ചര യോടെ ഫ്ലാറ്റ്ൽ തിരിച്ചെത്തി . ഒരു കുളി കഴിഞ്ഞ് നേരെ ഗ്രൌണ്ടിലേക്ക് 7- 3 0 നു അൽ സാദ ഗ്രൗണ്ടിൽ കളി തുടങ്ങി . അൽ എത്തിഹാത്തും അൽ ഖോർ ഉം തമ്മിലുള്ള കളി സമനിലയിൽ പിരിഞ്ഞു . പത്ര സമ്മേളനവും കഴിഞ്ഞ് ചിത്രങ്ങളും അയച്ച് 10 മണിയോടെ ക്ലബ് നു പുറത്തിറങ്ങി . മുരളിയേട്ടനെ റോഡ് അരികിൽ കാത്തുനിൽക്കുമ്പോൾ ഒരു ഒമാനി കുടുംബം എനിക്ക് മുന്നിൽ വണ്ടി നിർത്തി . എവിടെക്കാണ് പോവേണ്ടതെന്നും ഫ്ലാറ്റ് ൽ കൊണ്ട് ചെന്നാക്കാമെന്നും പറഞ്ഞു . ഇവിടെ ടാക്സി കിട്ടില്ലെന്ന് ഓർമിപ്പിച്ചു . അത് കഴിഞ്ഞും മൂനൊ നാലോ കുടുംബങ്ങൾ എനിക്ക് മുന്നിൽ വണ്ടി നിർത്തി സഹായിക്കാനുള്ള സന്നഗ്ദത അറിയിച്ചു . സ്നേഹമുള്ള ഒരു ജന വിഭാഗമാണ് ഒമാനികൾ . അത് ഞാൻ എയർപോർട്ട്ൽ വച്ച് തന്നെ തിരിച്ചറിഞ്ഞതാണ് . ഇല്ലെങ്കിൽ യാത്ര രേഖകൾ പോലും ഇല്ലാത്ത ഞാൻ ഇന്നു ഇവിടെ ഈ കളിയുടെ പടമെടുക്കാൻ എത്തില്ലായിരുന്നു . നന്ദി യോടെ ഒമാനികളെ ഞാൻ ഇവിടെ ഓർക്കുകയാണ് . രാത്രിയിൽ രാമകൃഷ്നേട്ടൻൻറെ വീട്ടിലായിരുന്നു ഭക്ഷണം , തേങ്ങ പത്തിരിയും ചിക്കൻ കറിയും . മാതൃഭൂമി ജോലിചെയ്യുന്ന കാലത്ത് കോഴിക്കോട് കാരപ്പറമ്പ താമസിക്കുമ്പോൾ വീടിനടുത്തുള്ള 70 വയസ്സ് കഴിഞ്ഞ ആമിനതാത്ത നൊയൻപു സമയത്ത് സ്ഥിരമായി ഈ തേങ്ങാ പത്തിരി ഉണ്ടാക്കിതരുമായിരുന്നു . ആമിനതാത്ത ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല എന്നാലും അമിനതാത്ത യുടെ തേങ്ങാ പത്തിരിയുടെ രുചി ഇന്നും എന്റെ നാവിലുണ്ട് . സലാലയിലെ അവസാനത്തെ രാത്രി . നാളെ 1 മണിക്കാണ് മസ്കറ്റിലേക്കുള്ള വിമാനം രാവിലെ 8 മണിയോടെ എഴുനേറ്റു . മുരളിയേട്ടന്റെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ച് ഫ്ലാറ്റിൽ എത്തുബോഴേക്കും രാമകൃഷ്നേട്ടൻ എത്തിയിരുന്നു . ഞങ്ങൾ അവിടെയുള്ള ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . സലാലയിൽ 2 ക്ഷേത്രങ്ങൾ ഉണ്ട് ശിവന്റെയും കൃഷ്ണന്റെയും . വർഷങ്ങൾക്ക് മുൻപ് വ്യാപാരത്തിനായി ഒമാനിൽ എത്തിയ കിംജി എന്ന ഗുജറാത്തി ഹിന്ദു കുടുംബത്തിനു ആരാധനയ്ക്കായി ഒമാൻ സുൽത്താൻ അനുവദിച്ചതാണ് ഈ അമ്പലങ്ങൾ . ഒമാനിൽ പൌരത്വവും ഈ കുടുംബത്തിനു സുൽത്താൻ നല്കിയിട്ടുണ്ട് . സുൽത്താന്റെ ഇന്ത്യ യുമായുള്ള ബന്ധത്തിന്റെയും മത സൗഹാർദത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് ഈ ക്ഷേത്രങ്ങൾ . 2 തരത്തിലുള്ള ഒമാനികളാണ് അവിടെ പ്രധാനമായും ഉള്ളത് . കറുത്തവരും വെളുത്തവരും . ആ വിത്യാസം പ്രകടമായി തന്നെ അവിടെ ഉണ്ടെന്നു പറയപ്പെടുന്നു . കറുത്ത ഒമാനികൾ എല്ലാ തൊഴിൽ മേഘലയിലും ഉണ്ട് . അവർ ഭൂരിപക്ഷം വലിയ പണക്കാരല്ല . വെളുത്തവരിൽ ഹൈദ്രബാദികളും ഉണ്ട് . ഒന്നുകിൽ ഹൈദ്രബാദ്ൽ നിന്ന് കല്യാണം കഴിച്ച ഒമാനികളുടെ മക്കൾ ,അല്ലെങ്കിൽ തിരിച്ച് . 11 - 30 ആകുമ്പോഴേക്കും ഞങ്ങൾ തിരിച്ച് ഫ്ലാറ്റിൽ എത്തി . അപ്പോഴേക്കും ബാബു ഏട്ടനും മുരളി ഏട്ടനും അവിടെ എത്തിയിരുന്നു . ബാഗ് ഒക്കെ ഒരുക്കി നേരെ എയർപോർട്ട് ലേക്ക് ... വലിയ പരിശോധനയോന്നും ഇല്ലാതെ തന്നെ സലാലയിലെ എയർപോർട്ട് ഉദ്യോഗസ്ഥർ എന്നെ കടത്തി വിട്ടു . 1- 30 ആവുമ്പോഴേക്കും വിമാനം സലാല എയർപോർട്ട്ൽ നിന്നും പറന്നുയർന്നു . വിമാനത്തിൽ വച്ച് ബൈലെറ്റ് ദാവിദ് എന്നൊരു ഫ്രഞ്ച് കാരനെ പരിചയപ്പെട്ടു . ബൈലെറ്റ് പാക്കിസ്ഥാൻ ലെ ഫ്രഞ്ച് എംബസ്സിക്ക് കിഴിലെ ഭാഷാപoന സ്ഥാപനത്തിലെ അധ്യാപകനാണ് . ഞങ്ങൾ ഒരുപാട് സംസാരിച്ചു . എനിക്കും ഫ്രഞ്ച് കാരോട് ഒരിത്തിരി സ്നേഹ കൂടുതൽ ഉണ്ട് . അവരുടെ അധിനിവേശ പ്രദേശമായിരുന്ന മയ്യഴിക്ക് അടുത്താണല്ലോ ഞാനും . കുടാതെ പഠിക്കുന്ന കാ. ലം തൊട്ടേ മയ്യഴി കലാഗ്രാമവുമയി എനിക്ക് അടുത്ത ബന്ധമുണ്ട് .മാത്രമല്ല യം മുകുന്ദന്റെ കഥകൾ വായിച്ച് എനിക്ക് ഫ്രഞ്ച് കാരോട് ഒരു പ്രത്യേക ഇഷ്ട കൂടുതൽ പണ്ടുതൊട്ടേ ഉണ്ടായിരുന്നു . ബൈലെറ്റ് ഫ്രാൻസ് നെക്കുറിച്ച് വാതോരാതെ സംസാരിച്ചു . ഞാൻ മയ്യഴിയെ ജീവന് തുല്യം സ്നേഹിച്ച ഫ്രഞ്ച് കാരനായ ജാലവിദ്യക്കാരൻ അല്ഫോന്സ് ന്റെയും മാഗ്ഗി മദാമ്മയുടേയും കഥ പറഞ്ഞു കൊടുത്തു . 1 മണിക്കൂർ പോയതറിഞ്ഞില്ല ..ഫ്ലൈറ്റ് ൽ അനൗൻസ്മെന്റ് വന്നു . മസ്ക്കറ്റ് എയർപോർട്ട്ൽ ഇറങ്ങാൻ പോവുകയാണ് .... വിമാനം നിലം തൊട്ടു ... അവിടെ എന്റെ ചിരകാല സുഹൃത്തും ആലപ്പുഴ ക്കാരനുമായ അനുവും ഭാര്യ ദീപയും കുഞ്ഞും എന്നെ കാത്തിരിപ്പുണ്ടായിരുന്നു . അതുപോലെ മറ്റൊരു സുഹൃത്ത് രഞ്ജു വും അവിടെ ഉണ്ട് . അവന്റെ ഫ്ലാറ്റിൽ വരാതെ പോവരുതെന്ന ഭീഷണി അനുവിന്റെ ഫോണ്‍ ലുടെ എനിക്ക് കിട്ടി . ദീപ നീലേശ്വരം കാരിയാണ് കൂടാതെ പയ്യന്നൂർ കോളേജ് ലെ പൂർവ വിദ്യാർത്ഥി യും . അനുവിന്റെ ഒന്നര വയസുകാരൻ മകൻ എന്റെ കൈയ്യിൽ വന്നു . അവൻ ഇതുവരെ എന്നെ കണ്ടിട്ടില്ല എന്നാലും എന്നെ കെട്ടിച്ചും ഉമ്മവചും അവന്റെ സ്നേഹം പ്രകടിപ്പിക്കുകയാണ് . മാതൃഭൂമി യിൽ ജോലി ചെയ്യുമ്പോഴുള്ള ബന്ധമാണ് എനിക്ക് ആലപ്പുഴയുമായി . എന്റെ പ്രിയ സുഹൃത്ത് ബാബുവിന്റെ ബന്ധുക്കളാണ് അനുവും രഞ്ജു വും . ആലപ്പുഴ എനിക്ക് ഒരുപാട് ബന്ധങ്ങൾ തന്ന നഗരമാണ് . 2 വർഷമാണ് ഞാൻ അവിടെ ജോലി ചെയ്തിരുന്നത് . അവിടെ എനിക്ക് ഒരു ഇക്കയുണ്ട് ചേച്ചിയുണ്ട് അവരുടെ മക്കളായ 2 അനിയത്തി മാരുണ്ട് . പിന്നെ വാക്കുകൾക്ക് അപ്പുറത്തുള്ള ഒരുപാട് ബന്ധങ്ങൾ . ബാബുവിന്റെ വീട് എനിക്ക് സ്വന്തം വീടുപോലെയാണ് . ബാബുവിന്റെ ചേച്ചി മാരും അച്ഛനും അമ്മയുമൊക്കെ എന്റേതും കൂടിയാണ് . ഇന്നും എല്ലാ വർഷവും നാട്ടിൽ എത്തിയാൽ ഞാൻ 2 ദിവസം ആലപ്പുഴയിൽ ഉണ്ടാകും . കൂടെ ഉണ്ടായിരുന്ന ടുനെഷ്യ ക്കാരനായ റിപ്പോർട്ടർ ഫുഅദും എനിക്കൊപ്പം എയർപോർട്ട് ൽ നിന്നും പുറത്തേക്കിറങ്ങി . അവനു ഷോപ്പിംഗ് ചെയ്യണം . ഞങ്ങൾ രഞ്ജു വിന്റെ ഫ്ലാറ്റ് ലേക്ക് പോകും വഴി ഷോപ്പിംഗ് മാൾ ൽ ഇറക്കാമെന്ന് ഏറ്റു . അവന്റെ ഹാൻഡ് ലഗേജ് അനുവിന്റെ കാറിൽ വച്ചു . 6-30 നാണ് ദോഹയിലേക്ക് ഫ്ലൈറ്റ് . 5- 30 ആകുമ്പോൾ എയർപോർട്ട് നു മുന്നിൽ കണ്ടുമുട്ടാമെന്ന് പറഞ്ഞ് ഞങ്ങൾ അവനെ മാൾ നു മുന്നിൽ ഇറക്കി . ഞങ്ങൾ മസ്കറ്റ് നഗരത്തിലൂടെ ഒന്ന് ചുറ്റി കറങ്ങി . സൗദി യെ പിന്തുടർന്ന് മസ്കറ്റ്ലും അനധികൃത തൊഴിലാളികളെ പോലീസ് തിരയാൻ തുടങ്ങി യിരിക്കുന്നു എന്ന് അനു പറഞ്ഞു കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ ഇങ്ങിനെ കുറേപേർ പിടിയിലായിട്ടുണ്ടെന്നും . എന്റെ ഐ ഫോണ്‍ ൽ ഞാൻ മസ്കറ്റ് നഗരത്തിന്റെ ചിത്രങ്ങളും വീഡി യോകളും പകർത്തി കൊണ്ടേ ഇരുന്നു . യാത്രകളിൽ ഉണ്ടാകുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ മൊബൈൽ ൽ പകർത്തുകയെന്നതു എന്റെ ഒരു ശീലമാണ് .. രഞ്ജു വിന്റെ ഫ്ലാറ്റ് ൽ എത്തി . അവന്റെ ഭാര്യ ഇപ്പോൾ നാട്ടിലാണ് ഒരു കുഞ്ഞുമോൾ പിറന്നിരിക്കുന്നു . വ്യാഴാഴ്ച അവധി ദിവസമായതിനാൽ അവന്റെ ഒരു സുഹൃത്തും ഒപ്പമുണ്ട് .. കുട്ടനാടൻ മീൻ കറിയും ദോശ യുമൊക്കെ ഉണ്ടാക്കി "ബാച്ച്ലർ "ലൈഫ് ആസ്വദിക്കുകയാണ് അവൻ . അനുവിന്റെ ഭാര്യ ദീപ അടുക്കള കൈയ്യേറി ഒരു ചായ വച്ചു . അല്പസമയം രഞ്ജു വും ഞാനും അനുവും പഴയകാല ഓർമകളിൽ ...... അഞ്ചര യോടെ ഞങ്ങൾ എയർപോർട്ട് ലേക്ക് പുറപ്പെട്ടു . കാറിൽ കയറുമ്പോൾ രഞ്ജു വിന്റെ അടുത്ത ഭീഷണി വന്നു " ഇതു ഒരു വിസിറ്റ് ആയി കൂട്ടില്ല . ബോബി യും മോളുമായി വരണം . മസ്ക്കറ്റ് നഗരത്തിലൂടെ അനു ഡ്രൈവ് ചെയ്യുകയാണ് .. കിട്ടാവുന്ന ചിത്രങ്ങളും വീഡി യോകളുമൊക്കെ ഞാൻ മൊബൈൽ ൽ പകർത്തി കൊണ്ടിരിക്കുന്നു . അതാ ... മൊബൈൽ പണി മുടക്കി ഇരിക്കുന്നു .. ബാറ്ററി ചാർജ് തീർന്നു സുച്ച് ഓഫ് ആയി ... 5-45 ഓടെ എയർപോർട്ട് ൽ എത്തി . അവിടെ ഫുഅദ് നെ കാണുന്നില്ല . അപ്പോഴാണ് ഓർത്തത് അവന്റെ മൊബൈൽ നമ്പർ എന്റെ മൊബൈൽ ൽ ആണ് . അത് സുച്ച് ഓഫ് ആയിരിക്കുന്നു . അല്പസമയം കഴിഞ്ഞിട്ടും കാണാത്തപ്പോൾ എനിക്ക് ടെൻഷൻ ആയി. അവന്റെ ബോർഡിംഗ് പാസോക്കെ എന്റെ കൈയ്യിലുള്ള അവന്റെ ഹാൻഡ് ലഗേജിലാണ് . ഞാൻ ഗേറ്റ് ലേക്ക് പോയാൽ പിന്നെ അവന് എയർപോർട്ട് ൽ ഉള്ളിൽ കടക്കാൻ പറ്റില്ല .... സമയം 6 കഴിഞ്ഞു . അനു അവന്റെ കാറിലെ ചാർജറിൽ മൊബൈൽ ഇട്ടു . ഐ ഫോണ്‍ ന്റെ കുഴപ്പം അപ്പോഴാണ് എനിക്ക് മനസിലായത് . മുഴുവൻ ബാറ്ററിയും കഴിഞ്ഞാൽ പിന്നെ 5 മിനുട്ടെങ്കിലും എടുക്കാതെ കക്ഷി ഓണ്‍ ആവില്ല . ഗേറ്റ് അടച്ചുപോയാൽ പിന്നെ ഇന്നത്തെ യാത്രയുടെ കാര്യം കഷ്ടത്തിലാകും . മൊബൈൽ ഓണ്‍ ആയി . ഫുഅദ് നെ വിളിച്ചു അവൻ വരുന്നതേ ഉണ്ടായിരുന്നുള്ളു . അല്പസമയം ഞങ്ങളെല്ലാം ടെൻഷൻ അടിച്ചു . അനുവോടും ദീപയോടും മോനോടും യാത്ര പറഞ്ഞു ഫുഅദ് മൊത്തു എമിഗ്രേഷൻ ലേക്ക് ഓടി . എമിഗ്രേഷൻ ൽ പാസ്പോർട്ട് കൊടുത്തപ്പോഴാണ് ഞങ്ങൾ ഒരു കാര്യം അറിയുന്നത് . ഞങ്ങൾ സലാലയിൽ വച്ചേ EXIT ആയിരിക്കുന്നു . മസ്ക്കറ്റിൽ പുറത്തു ഇറങ്ങാനുള്ള അനുവാദം ഉണ്ടായിരുന്നില്ല . എന്തു ചെയ്യും ? അപ്പോഴാണ് ഞാൻ പാസ്പോർട്ട് ലെ EXIT സീൽ ശ്രദ്ധിച്ചത് . ആകെ പ്രശ്നമായി . എയർപോർട്ട് ഓഫീസർ മാർ പലരേയും വയർലെസിൽ ബന്ധപ്പെടുന്നു . ശരിക്ക് ഒരു വലിയ ക്രിമിനൽ കുറ്റമാണ് ഞാൻ ചെയ്തിരിക്കുന്നത് . ഞാൻ എന്റെ യാത്രയുടെ ഉദ്ദേശവും മറ്റും അവരെ പറഞ്ഞു ധരിപ്പിച്ചു . ഒളിമ്പിക് കമ്മിറ്റി യുടെ ആ എഴുത്ത് കാണിച്ചു . ബാഗ് സ്കാൻ ചെയ്തു , തുറക്കാൻ പറഞ്ഞു . അതിനുള്ളിൽ ഒരു കുഞ്ഞു ക്യാമറ ഞാൻ കരുതിയിരുന്നു . അത് ക്ലിക്ക് ചെയ്യാൻ പറഞ്ഞു . ഞാൻ അവരെ വച്ച് തന്നെ ഒരു ചിത്രമെടുത്തു . ഒരു ഓഫീസർ മൂന്നാം ഗേറ്റ് ലേക്ക് മെസ്സേജ് കൊടുത്തു . ഓടി കിതച്ച് 7-20 ഓടെ മൂന്നാം ഗേറ്റിൽ എത്തി . ഖത്തർ എയർവേസ് ന്റെ ഗേറ്റ് ൽ അവർ അവസാനത്തെ യാത്രക്കാരനേയും കാത്തു നിൽക്കുകയാണ് . ഫ്ലൈറ്റ് ൽ കയറുമ്പോഴേക്കും ബാഗ് വെക്കാനുള്ള സ്ഥലമൊക്കെ ഫുൾ ആയിരുന്നു . എയർ ഹൊസ്റ്റസ് എന്റെ ഹാൻഡ് ലഗേജ് വാങ്ങി അവരുടെ കാബിൻ ലേക്ക് കൊണ്ടുപോയി . അങ്ങിനെ കുറച്ചു ദിവസത്തെ സന്ദർശനത്തിനു ഒടുവിൽ ഒമാൻ എന്ന രാജ്യം വിടുകയാണ് . എയർപോർട്ട് ലും പുറത്തും ഒമാനികൾ കാണിച്ച സ്നേഹവും മനുഷത്വവും മറക്കാൻ പറ്റാത്തതാണ് . വിമാനം ഒമാനിന്റെ മണ്ണിൽ നിന്നും കുതിച്ചുയർന്നു . സീറ്റിനു മുന്നിലെ മോണിട്ടറിൽ" ലൈഫ് ഓഫ് പൈ "സിനിമയാണ് . കപ്പൽ യാത്രയ്ക്കിടയിൽ കാറ്റിലും കോളിലും പെട്ട് കപ്പൽ തകരുന്നതും ഒരു രക്ഷാ ബോട്ടിൽ നായകൻ രക്ഷപെടുന്നതും ,ആ ബോട്ടിലെക്ക് ഒരു കടുവ നീന്തി കയറി വരുന്നതുമായ രംഗങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ഫ്ലൈറ്റ് ൽ അനൗൻസ്മെന്റ് വന്നു. വിമാനം ഖത്തർ നു മുകളിൽ എത്തിയിരിക്കുന്നു . ജനാല യിലൂടെ പുറത്തേക്ക് നോക്കി . ലുസൈൽ സർക്യുട്ട് മോട്ടോർ ജിപി ക്കായി ദീപ പ്രഭയിൽ കുളിച്ചു നില്ക്കുന്നു . ഒരു ചിത്രമെടുക്കാനായി ഞാൻ എന്റെ മൊബൈൽ ഓണ്‍ ആക്കാൻ ശ്രമിച്ചു . കൈയ്യിലുണ്ടായിരുന്ന ആ കുഞ്ഞു ക്യാമറ ഹാൻഡ് ലഗേജ് നൊപ്പം ക്യാബിൻ ക്രു ന്റെ അടുത്താണ് . മൊബൈൽ ഓണ്‍ ആവുന്നില്ല . ബാറ്ററി ചതിച്ചിരിക്കുന്നു . മനോഹരമായ ഒരു ദൃശ്യം കണ്‍ മുന്നിൽ . ഒന്ന് പകർത്താനായി കൈയ്യിൽ ആകെ ഉണ്ടായിരുന്ന മൊബൈൽ ക്യാമറ ഓണ്‍ ആകുന്നുമില്ല . ശരിക്ക് സങ്കടം തോണി . എടുക്കാൻ പറ്റാതെ പോയ ആ ചിത്രം കണ്ണ്‍ നിറയെ കണ്ട് കൊണ്ട് വിമാനം പറന്നിറങ്ങി ..... 1 മണിക്കൂർ നീണ്ട ഖത്തർ എയർപോർട്ട് ലെ എമിഗ്രേഷൻ ലെ Q- നോടുവിൽ പുറത്തേക്ക് . സഹപ്രവർത്തകനും സുഹൃത്തുമായ ഗോപനും മോനും പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്ന ു . ലഗേജ് ഒക്കെ കയറ്റി വച്ച് കാറിൽ കയറി ഇരിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു 3 ദിവസം മുൻപ് യാതൊരു യാത്രാ രേഖയുമില്ലാതെ ഖത്തറിൽ നിന്നും കയറിപ്പോയ ദിവസത്തെ കുറിച്ച് . ഒമാനികളുടെ സ്നേഹവും സഹകരണവും മനുഷത്വവും കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെ തിരിച്ചെത്തിയിരിക്കുന്നത് . ഓരോ യാത്രയും ഓരോ അനുഭവമാണ് . ഒരു പുസ്തക താളുകളിൽ നിന്നും നമുക്ക് ലഭിക്കാത്ത ജീവിത അനുഭവം
1 comment:
സിനിമാക്കഥ പോലുണ്ടല്ലോ .. നല്ല രസം . ജീവിതം സംഭവമയമാണ് ,,ല്ലേ
Post a Comment