Friday, August 26, 2011

കനവ്‌ (ഓര്‍മ്മക്കുറിപ്പ്‌ )

മഴക്കാലമായാല്‍ പുഴ കരകവിഞ്ഞ് ഈ വയലില്‍ വെള്ളം കയറും.വെള്ളം കയറി തുടങ്ങുമ്പോ തന്നെ അച്ചാച്ചന്‍ ഒരുക്കങ്ങള്‍ തുടങ്ങും ...ആദ്യം ഈ കവുങ്ങ് പാലം ഒലിച്ചു പോവാതിരിക്കാന്‍ ഈ കാണുന്ന കുറ്റിചെടിയില്‍ കെട്ടിയിടും .പിന്നെ വീടിനു പിറകില്‍ കുന്നിന്‍ മുകളിലുടെ റോഡ്‌ലേക്ക് എത്താന്‍ ഒരു വഴി ഉണ്ടാക്കും. വീടിന്റെ ഈ ഓരോ നടയും മുങ്ങുന്നത് അറിയാന്‍ ഞങ്ങള്‍ കുട്ടികള്‍ ഓരോ നടയിലും കല്ലെടുത്ത്‌ വെക്കും . അങ്ങിനെ ഓരോ നടയും മുങ്ങി വീടിന്റെ മുറ്റത്തിനടുത്തുവരെ വെള്ളം കയറുമ്പോ വീട്ടുകാര്‍ക്ക് പേടിയാണെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷമാണ് .സ്കൂള്‍ ഉണ്ടാവില്ല .വഴ വെട്ടി ചങ്ങാടമുണ്ടാക്കി അവിടെ കളിയ്ക്കാന്‍ വരുന്ന കുട്ടികളെ ഞങ്ങള്‍ വീട്ടു വരാന്തയില്‍ നിന്ന് നോക്കിനില്‍ക്കും .....
വര്‍ഷങ്ങള്‍ കടന്നു പോയി .......
വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇന്ന് ഇവിടെ നിന്ന് ഈ ചിത്രം എടുത്തത്‌ ...അച്ഛച്ചനും അമ്മമ്മയും ഇന്ന് ഞങ്ങള്‍ക്കൊപ്പം ഇല്ല. എന്‍റെ കുട്ടിക്കാലത്തെ അവധിക്കാല ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ വീട് വര്‍ഷങ്ങളായി പൂട്ടി കിടക്കുന്നു . പണ്ട് ഘന ഗംഭീര ശബ്ദത്തില്‍ തുറന്നിരുന്ന വാതില്‍ ഇന്ന് വിറയാര്‍ന്ന ശബ്ദത്തോടെ തുറക്കുന്നു ...വയസായില്ലയോ ഈ വീടിനും ........അകത്തു ഞങ്ങള്‍ കിടന്നുറങ്ങിയിരുന്ന മുറികളില്‍ ഇന്ന് വവ്വലുകളും കുരങ്ങുകളും താമസമാക്കിയിരിക്കുന്നു ......ചോര്നോലിച് പൊളിഞ്ഞു വീഴാറായ മേല്‍കുര.....എന്നാലും അച്ചാച്ചന്റെയും അമ്മമ്മയുടെയും സ്നേഹം ഇന്നും ആ വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു ..... ഞങ്ങള്‍ അന്ന് നട്ട ചെടികള്‍ മരങ്ങളായി മുറ്റത്ത്‌ പടര്‍ന്നു നില്‍ക്കുന്നു ....നിറയുന്ന കണ്ണുകള്‍ എന്‍റെതു മാത്രമല്ല....ആ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ ഓരോരുത്തരുടെയും ....
.

Tuesday, July 26, 2011

ആ കണ്ണില്‍ നിന്നും എന്‍റെ മുഖത്തേക്ക് അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളിക്ക് ആ അന്തരീക്ഷത്തിലെ ചൂടിനേക്കാള്‍ ചൂടുണ്ടായിരുന്നു ..(ഈജിപ്ത് യാത്രാ കുറിപ്പ് )..

എല്ലാവരുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഞാന്‍  തഹ്രിര്‍ സ്ക്വയറില്‍ പോയി ....പോകുന്നത് അപകടമാണെന്ന് എന്റെ കുറെ ഉള്ള ഈജിപ്ത് കാരനായ ഹെന്‍രി പറഞ്ഞിരുന്നു .എന്നാല്‍ റിസ്ക്‌ ഞാന്‍ ഏറ്റെടുതോളം എന്ന വാക്കില്‍ എന്നേം കുടി അവിടെ പോയി ....കുറേ ദൂരത്തു വച്ച് തന്നെ ചെറുപ്പക്കാരായ ഒരു കുട്ടം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഞങ്ങളെ തടഞ്ഞു ..,അവര്‍ പോലീസ് കരെപോലെ ശരീരം പരിശോദിച്ചു .... ഹെന്‍രി യോട് ഈജിപ്തിന്‍റെ ഐഡി കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു ,കാണിച്ചു ..പിന്നെ എന്നോടായി ചോദ്യങ്ങള്‍ ...ഞാന്‍ ബാഗ്‌ ഇല്‍ വച്ച പാസ്പോര്‍ട്ട്‌ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഏതു രാജ്യമാണെന്ന് ചോദിച്ചു ...ഞാന്‍ പറഞ്ഞു ഇന്ത്യ ....ഇന്ത്യ എന്ന് കേട്ടപ്പോള്‍ അവന്‍ എന്‍റെ പാസ്പോര്‍ട്ട്‌ നോക്കിയില്ല ...അവന്‍ പറഞ്ഞു ഇന്ത്യ ക്കാരെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്....ഗാന്ധിജി യെ ഞങ്ങള്‍ ബഹുമാനിക്കുന്നു ....അവരില്‍ കുറച്ചുപേര്‍ ഞങ്ങള്‍ക്കൊപ്പം സ്ക്വയരിലെക്ക് നടന്നു ...അമിതാബ് ബച്ചനോടുള്ള ആരാധന യും അവര്‍ മറച്ചുവച്ചില്ല ....കൂട്ടത്തില്‍ എനിക്ക് അവിടെ വരാന്‍ ഉണ്ടായ പേടിയെ കുറിച്ചും സൂചിപ്പിച്ചു ...കൂടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു "നിങ്ങള്‍ ഒരു ഇന്ത്യ കാരനാണ് നിങ്ങളെ ഇവിടെ ആരും ഒന്നും ചെയ്യില്ല ...ഇന്ത്യ ഞങ്ങള്‍ക്ക് ഏറെ പ്രീയപെട്ട രാജ്യമാണ് ...ഞങ്ങള്‍ സമരക്കാര്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് അടുതെത്തി ...പലരോടും സംസാരിച്ചു ....വെടിവെപ്പില്‍ കാല് നഷ്ടപെട്ട മുഹമ്മദിനെ ആ സമരപന്തലില്‍ കണ്ടു ..അവിടെ നാളെ നടക്കുന്ന സമരത്തിനായി ബാനറുകള്‍ ഒരുക്കുന്ന ഒരു കുട്ടം കുട്ടികളെ അവിടെ കണ്ടു ...ബാനറില്‍ എന്തെങ്കിലുമൊക്കെ എഴുതാന്‍ അവര്‍ എന്നെയും ക്ഷണിച്ചു ....ഞാന്‍ അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് എഴുതി ....'ഒരു നല്ല ജനാധിപത്യ രാജ്യമായി ഈജിപ്ത് മാറട്ടെ' എന്ന് ഞാന്‍ ആശംസിച്ചു ...സ്വതന്ത്ര ത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയതിരിക്കട്ടെ എന്ന് ആശംസിച്ചു ....ഈ സമയത്ത് ഒരു വയസായ സ്ത്രീ യുമായി ഒരാള്‍ എന്തോ അറബിയില്‍ പറയുന്നത് കേട്ടു ...ആ സ്ത്രീ എന്‍റെ അടുത്ത് വന്നു തലയില്‍ ചുംബിച്ചു ....ആ കണ്ണില്‍ നിന്നും എന്‍റെ മുഖത്തേക്ക് അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളിക്ക് ആ അന്തരീക്ഷത്തിലെ ചൂടിനേക്കാള്‍ ചൂടുണ്ടായിരുന്നു .....ആ  സ്ത്രീ 2011ജനുവരി 25 നു നടന്ന സമരത്തില്‍ മകന്‍ നഷ്ടപെട്ട ഒരു അമ്മയായിരുന്നു .... ....

Monday, July 4, 2011

ഒരേ ഒരു ക്ലിക്കില്‍ സംഭവിക്കുന്നത്‌

മാധ്യമം ആഴ്ചപതിപ്പില്‍ എന്റെ ഇഷ്ടപ്പെട്ട രണ്ടു ചിത്രങ്ങളെ കുറിച്ച് ഞാന്‍ എഴുതിയ ഫീച്ചര്‍ 

Friday, April 29, 2011

സ്റ്റോണര്‍

ടോപ്‌ ഗിയര്‍ ഓട്ടോ മൊബൈല്‍ മാഗസിന്‍ നു വേണ്ടി മോട്ടോര്‍ ജി പി റിപ്പോര്‍ട്ട്‌ ചെയ്തത് 

Thursday, March 3, 2011

WAVES ON FIRE

ടോപ്‌ ഗിയര്‍ ഓട്ടോ മൊബൈല്‍ മാഗസിന്‍ നു വേണ്ടി ഹൈഡ്രോപ്ലെയിന്‍ ലോക ചാമ്പ്യന്‍ഷിപ്പ്  റിപ്പോര്‍ട്ട്‌ ചെയ്തത് 

Wednesday, April 26, 2006

കുട്ടേട്ടന്‍


കുഞ്ഞുണ്ണി മാഷിനെ  എം ടി വാസുദേവന്‍‌ നായര്‍ ഓര്‍ക്കുന്നു...... മാതൃഭൂമി വാരാന്ത പതിപ്പിന് വേണ്ടി   2006 ഏപ്രില്‍ ല്‍   എം ടി യുമായി ഞാന്‍ നടത്തിയ ഒരു അഭിമുഖം 

Thursday, May 26, 2005

പാട്ടിന്റെ പ്രണയ ഭാവം

ഫാല്‍ഗുനി പതക്കുമായി നടത്തിയ അഭിമുഖം