Sunday, January 15, 2012

ബാലന്‍

ഭാഗം 1
ശത്രു പത്രത്തിന്റെ ആസ്ഥാനത്ത് പുതുതായി തുടങ്ങിയ യുണിറ്റ് ല്‍ ചാര്‍ജ് എടുക്കുംബോഴേ ന്യൂസ്‌ എഡിറ്റര്‍ പറഞ്ഞിട്ടുണ്ട് "നമുക്കിത് വലിയൊരുര ഉത്തരവാദിത്വം ആണ് .അവരുടെ മേല്കൈയുള്ള മേഘലയിലോക്കെ നമ്മള്‍ ഇടിച്ചു കയറണം ." എന്നും അതിരാവിലെ തുടങ്ങുന്ന ഈ ഇടിച്ചു കയറ്റം അവസാനിക്കുമ്പോഴേക്കും പാതിരാത്രി എങ്കിലും ആവും .എന്നാലും സോസ്ഥത ഉണ്ടാവില്ല .ഫോണ്‍ റിംഗ് ചെയ്യുമ്പോഴേ അറിയാം ഏതെങ്കിലും ഒരു അമ്പലത്തില്‍ കൊടിയേറ്റ് ഇല്ലെങ്കില്‍ വാഹനാപകടം അതുമല്ലെങ്കില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ അങ്ങിനെ എന്തെങ്കിലുമായി പല രാത്രികളും കടന്നു പോകും.
അന്ന് വളരെയധികം ക്ഷിണിച്ചാണ് ഫ്ലാറ്റ്ല്‍ വന്നു കയറിയത് . ഒന്ന് ഫ്രഷ്‌ ആയി ക്ഷീണം മാറ്റാന്‍ ഒരു മദ്യക്കുപ്പിയും തുറന്നു വച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു .
ഇന്നത്തെ ദിവസവും പോയത് തന്നെ .ശപിച്ചു കൊണ്ട് വാതില്‍ തുറന്നു ..
ബാലന്‍ ...സമാധാനമായി 
ബാലന്‍ മറ്റൊരു പത്രത്തിലെ സീനിയര്‍ പത്ര പ്രവര്‍ത്തകനാണ് . എന്നേക്കാള്‍ സുന്ദരന്‍ അതിനു എനിക്കവനോട് ചെറിയൊരു അസൂയയും മനസ്സില്‍ സുക്ഷിക്കുന്നുണ്ട് .
"സര്‍വഗുണസമ്പന്നന്‍ "എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ ബാലനെ കണ്ടിട്ടായിരിക്കാം എന്ന് പലപ്പോഴും തോനിയിട്ടുണ്ട്. കള്ള് കുടിക്കില്ല ...പുകവലിയില്ല .. പെണ്ണ്പിടി ഇല്ല........പൊതുവേ പത്രകാര്‍ക്കുണ്ടയിരിക്കേണ്ട ഇത്തരം നല്ല ഗുണങ്ങളൊന്നും ബാലനില്ല .
ഒന്ന് മാത്രമേ സഹിക്കാന്‍ പറ്റാതെയുള്ളൂ ...."ഉപദേശം ".ഉപദേശിച്ചു ഒരാളെ കൊല്ലണമെങ്കില്‍ അയാളെ ബാലന് ഏല്‍പ്പിച്ചു കൊടുത്താല്‍ മതി .
മദ്യക്കുപ്പി കണ്ടപാടെ ബാലന്‍ ഉപദേശം തുടങ്ങി .....
"നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും ? " ഈ ചോദ്യം ബാലന്‍ എന്നോട് ചോദിയ്ക്കാന്‍ തുടങ്ങിയിട്ട ഇതടക്കം പതിനായിരത്തിലേറെ തവണ ആയിട്ടുണ്ടാകും ...
എന്നാല്‍ ആ ചിന്ത ഒട്ടും ഇല്ലാത്തവനാണ് ഞാന്‍ .
ബാലന്‍ ഉപദേശിച്ചു കൊണ്ടേഇരുന്നു ...
ഞാന്‍ കുടിച്ചു കൊണ്ടേഇരുന്നു ......
എപ്പോഴാണ് ഉറങ്ങിയതെന്നു ഓര്‍മയില്ല ...രാവിലെ എഴുനെല്‍ക്കുംബോഴേക്കും ബാലന്‍ പോയിരുന്നു .അത് തന്നെയാണ് പതിവും ..
ഞാന്‍ നേരെ കിച്ചന്‍ നിലേക്ക് നടന്നു .ഒരു കാപ്പി ഇടാനായി വെള്ളം സ്ടൌവില്‍ വച്ചു. ബാച്ചിലര്‍ ലൈഫ് ല്‍ ഇങ്ങിനെ ഒരു ഫ്ലാറ്റ് ല്‍ ഒറ്റക്ക് താമസിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള എല്ലാ അവശിഷ്ടങ്ങളും കിച്ചണില്‍ കിടപ്പുണ്ട് .
ആവിപറക്കുന്ന കപ്പിയുമെടുത്തു വാതില്‍ തുറക്കുമ്പോള്‍ പതിവ് പോലെ ചിതറികിടക്കുന്ന പത്രങ്ങള്‍ .
ശത്രു പത്രത്തിലെ സഹപ്രവര്‍ത്തകര്‍ ഇന്നു എന്താണ് എനിക്ക് പണി തന്നതെന്നറിയന്‍ ആദ്യം കൈയ്യില്‍ എടുക്കുന്നത് ആ പത്രം തന്നെ 
ഒന്നാം പേജ്ല്‍ നല്ല പരിചയമുള്ള ഒരു ചിത്രം ...കണ്ണ് ഒന്നുകൂടി തിരുമ്മി ഫോട്ടോ യിലേക്ക് നോക്കി .
മന്ത്രി ക്കെതിരെ വ്യാജ വാര്‍ത്ത‍ കെട്ടിച്ചമയ്ക്കാന്‍ അതെ പാര്‍ട്ടി യിലെ നേതാവില്‍ നിന്നും പണം കൈപറ്റിയ കേസിലെ പ്രതികളുടെ കൂട്ടത്തില് ബാലനും ....
ബാലന്റെ എക്സ്ക്ലുസീവ് വാര്‍ത്തയായിരുന്നു അത് ....
കേരളത്തെ ഞെട്ടിച്ച വാര്‍ത്ത‍ ...അതിന്റെ പേരില്‍ മുള്‍ മുനയില്‍ നിന്നിരുന്ന അന്നത്തെ മന്ത്രി സഭ താഴെപ്പോയിരുന്നു ...
അഞ്ചു വര്ഷം കഴിഞ്ഞു അതെ കഷികള്‍ തന്നെ ഭരണ ത്തിലെത്തിയപ്പോള്‍ കേസ് അന്വേഷണത്തിന് ഉത്തരവിട്ടതയിരുന്നു .
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
തലേ ദിവസം പാതി രാത്രി യോളം എന്നെ ഉപദേശിച്ചു എന്റെ അടുത്തുണ്ടായിരുന്ന ബാലനോ ?
ഞാന്‍ മൊബൈല്‍ എടുത്തു ബാലന്റെ നമ്പരിലേക്ക് വിളിക്കാന്‍ ശ്രമിച്ചു .
റിംഗ് ചെയ്യുന്നുണ്ട് പക്ഷെ ഫോണ്‍ എടുക്കുന്നില്ല 
വിളിച്ചു കൊണ്ടേ ഇരുന്നു 
പിന്നീടു ആ റിംഗ് ഉം നിലച്ചു ..........

ഭാഗം 2 

വര്‍ഷങ്ങള്‍ക്ക് ശേഷം........ മുംബൈ നഗരം 
തിരക്കേറിയ ച്ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷന്‍ല്‍ വണ്ടി ഇറങ്ങി പുറത്തെക്ക് ജനങ്ങള്‍ക്കൊപ്പം ഒഴുകുമ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് ആ മുഖം എന്റെ ശ്രദ്ധയില്‍ പെട്ടത് .മുഖത്തിന്റെ ഉടമയെ തിരിച്ചറിയുമ്പോഴേക്കും എന്നില്‍ നിന്നും മറഞ്ഞിരുന്നു ...
ബാലന്‍ .....അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ എന്നെ ഏറെ അതിശയിപ്പിച്ചു .രണ്ടു ദിവസം തുടര്‍ച്ചയായി ഞാന്‍ ആ സ്റ്റേഷന്‍ ല്‍ ചെന്ന് ജനങ്ങള്‍ ക്കിടയില്‍ ബാലന്റെ മുഖം തിരഞ്ഞു . ഒരു ദിവസം ഞാന്‍ കണ്ടെത്തി .ബാലനും എന്നെ തിരിച്ചറിഞ്ഞു എന്നു എനിക്ക് ഉറപ്പായി .അറിയാത്തത് പോലെ എന്നില്‍ നിന്നും ഒഴിഞ്ഞു മാറാനായി ബാലന്‍ ഒരു ശ്രമം നടത്തി .
പിന്നെ കേട്ടിപിടിച്ചുള്ള ഒരു കരച്ചില്‍ ...
ഞാന്‍ ഒന്നും ചോദിച്ചില്ല ...ബാലന്‍ ഒന്നും പറഞ്ഞതുമില്ല ...
ബാലന്‍ ഒരു ടാക്സി ക്ക് കൈ നീട്ടി നിര്‍ത്തി . ടാക്സി നിന്നത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു തെരുവിലയിരുന്നു .പഴഞ്ചന്‍ കെട്ടിടങ്ങളുടെ ഇടവഴികളിലുടെ നടന്ന്‌ ഒരു കുടുസു മുറിയില്‍ ഞങ്ങള്‍ എത്തി ....എന്നെ ഇരുത്തി എനിക്ക് മുന്‍പില്‍ കുറെ മദ്യക്കുപ്പികള്‍ നിരത്തി വച്ചു .
എത്രയും സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല 
രണ്ടു ഗ്ലാസുകള്‍ എടുത്തു ബാലന്‍ മദ്യം നിറച്ചു .
"ഞാന്‍ കഴിക്കാറില്ല " ...ഞാന്‍ പറഞ്ഞു 
ബാലന്‍ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു 
ഒറ്റ വലിക്ക് ആ രണ്ടു ഗ്ലാസും കളിയാക്കി .
പഴയ ബാലനില്‍ നിന്നും ഒരു പാട് മാറിയിരിക്കുന്നു ...രൂപത്തിലും സ്വഭാവത്തിലും 
അവന്‍ നിറയുന്ന ഗ്ലാസ്സുകള്‍ കാലിയാക്കി കൊണ്ടേ ഇരുന്നു ..
വിതുംബികൊണ്ട് അവന്‍ പറഞ്ഞു.
" എന്നെ ചതിച്ചതാ ....എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ ....അവരുടെ ചതിയില്‍ ഞാനും ................."
വാക്കുകള്‍ മുറിഞ്ഞു .
ഞാന്‍ ഒന്നും ചോദിച്ചില്ല .
അന്ന് ബാലനോഴികെ മറ്റെല്ലാ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു ....ബാലന് വേണ്ടിയുള്ള തിരച്ചിലും നടന്നിരുന്നു ....
വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങിനെ ഈ രൂപത്തില്‍ ....
വേണ്ട ....ബാലനെ കാണ്മാനില്ല 
അത് അങ്ങിനെതന്നെ നില്‍ക്കട്ടെ ...
ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി പോയത് ബാലന്‍ അറിഞ്ഞിട്ടുണ്ടാവില്ല ...

4 comments:

Nithin Kalorth said...

:)

VEK said...

Hello, This story was awesome! I liked all of them. I'm reading one by one...

Best
Krishna

Nila.R. Nair said...

Supper

കുഞ്ഞൂസ് (Kunjuss) said...

ബലി മൃഗങ്ങള്‍ ... !