Monday, December 26, 2011

ഒരു ഓര്‍മ്മ ചിത്രം

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ ലെ FCC ലൈബ്രറി യില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് 2009 ജൂലൈ മാസത്തെ മാതൃഭൂമി ആഴ്ചപതിപ്പ് ശ്രദ്ധയില്‍ പെട്ടത് .അതില്‍ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ്‌ എഴുതിയ "ആ ഫോട്ടോക്ക് പിന്നില്‍" എന്ന കോളം എന്നെ 18 വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി .....ആ ചിത്രമാണ്‌ എന്നെ ഇന്നു ഞാന്‍ നിലനില്‍ക്കുന്ന തൊഴിലിലേക്ക് എത്തിച്ചത് .എന്നെ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആക്കിയത് . 
അന്ന് ഞാന്‍ ബിരുദത്തിനു പഠിക്കുന്ന കാലം കൃത്യമായി പറഞ്ഞാല്‍ 1994 നവംബര്‍ 25 .അന്ന് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ അറിയാന്‍ റേഡിയോ ആണ് പ്രധാന മാര്‍ഗം. വിശതമായ വാര്‍ത്തകള്‍ അറിയാനുള്ള ഏക മാര്‍ഗം പത്രങ്ങള്‍ ആയിരുന്നു . നവംബര്‍ 26 ന്റെ പത്രങ്ങള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ആയിട്ടായിരുന്നു പുറത്തിറങ്ങിയത് . കുത്തുപറമ്പില്‍ വെടിവെപ്പ് 5 പേര്‍ മരിച്ചു .....മാതൃഭൂമി പത്രമായിരുന്നു അന്ന് വീട്ടില്‍ വരുത്തിയിരുന്നത് .ഒന്നാം പേജില്‍ തന്നെ മധുരാജിന്റെ ചിത്രങ്ങളും അത് നേരില്‍ കണ്ട അനുഭവ കുറിപ്പും ....ചിത്രങ്ങള്‍ കണ്ണില്‍ നിന്നും മായാതെ കിടന്നു .അന്ന് രക്തത്തില്‍ കുറച്ചധികം ചുവപ്പുള്ള കാലവും. ആ സംഭവത്തിന്റെ ദൃക് സാക്ഷികള്‍ എല്ലാം പത്ര ഫോട്ടോഗ്രാഫര്‍ .പിന്നീടുള്ള ദിവസങ്ങളില്‍ പത്ര ഫോട്ടോഗ്രാഫര്‍ മാര്‍ പത്ര താളുകളില്‍ നിറഞ്ഞു നിന്നു.പ്രത്യേകിച്ചും ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ്‌ നെ .അന്ന് മുതലാണ് ഞാന്‍ വാര്‍ത്ത‍ ചിത്രങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത് .ആ വഴിയെ പോകണമെന്ന ആഗ്രഹം എന്നെ ഒരു ലക്‌ഷ്യം ഉണ്ടാക്കാന്‍ സഹായിച്ചു . ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഒട്ടും സമ്മതമല്ലായിരുന്നു .സ്വന്തം സ്കൂള്‍ല്‍ അധ്യാപകന്‍ ആകണം എന്നുള്ളതായിരുന്നു വീട്ടുകാരുടെ ആഗ്രഹം .എന്നാല്‍ എന്റെ തീരുമാനം ഉറച്ചതാകുമെന്നു അവര്‍ക്കറിയാം എന്നുള്ളതിനാല്‍ സമ്മതിച്ചു എന്നാല്‍ ഒരു നിബന്ധന വച്ചു. ബിരുദാനന്തര ബിരുദം കഴിയാതെ ഒന്നിനും പോവരുത്. വാക്ക് ഞാന്‍ പാലിച്ചു . ബിരുദാനന്തര ബിരുദത്തിനു ഞാന്‍ ചേര്‍ന്നു.മനസ്സില്‍ പത്ര ഫോട്ടോഗ്രാഫര്‍ ആവണമെന്ന് ഉറച്ചു നിശ്ചയിച്ചു .2 വര്‍ഷം കഴിഞ്ഞു . 1996 .....അടുത്ത വര്‍ഷം എന്റെ MA തീരുകയാണ് .തെയ്യാരെടുപ്പുകള്‍ തുടങ്ങി . ഒരു ദിവസം ഞാന്‍ മധുരാജ്‌ നെ കാണാനായി കണ്ണൂരിലെ മാതൃഭൂമി ഓഫീസി ല്‍ പോയി .ആദ്യമായി ഒരു പത്ര ഓഫീസി ല്‍ കയറുകയായിരുന്നു അന്ന് . ആദ്യമായി ഒരു പത്ര ഫോട്ടോഗ്രാഫര്‍ നെ നേരിട്ട പരിചയപെടുന്നതു മധുരാജിനെ ആയിരുന്നു .അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്നേഹപുര്‍വമായ പെരുമാറ്റം ഇന്നും എന്നും ഞാന്‍ എന്റെ മനസ്സില്‍ സുക്ഷിക്കുന്നു .മാതൃഭൂമി പരസ്യം ചെയ്യുമെന്നു അപ്പോള്‍ അപേക്ഷിച്ചാല്‍ മതി എന്നും പറഞ്ഞുതന്നു .പിന്നീട ആ പരസ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഞാന്‍ . തുടര്‍ന്നു ഞാന്‍ ഒരു പ്രാദേശിക പത്രത്തില്‍ റിപ്പോര്‍ട്ടര്‍ ആയി പാര്‍ട്ട്‌ ടൈം ജോലി തുടങ്ങി . കു‌ടെ ഒരു പാരലല്‍ കോളേജ് ല്‍ അധ്യാപനവും . എന്റെ അവസാന വര്‍ഷ MA യുടെ പരീക്ഷകിടയിലാണ് മാതൃഭൂമി യില്‍ ഫോടോഗ്രഫേറെ വേണമെന്ന പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടത് .ഞാന്‍ കാത്തിരുന്ന ദിവസം .അപേക്ഷിച്ചു.... പരീക്ഷ ...ഇന്റര്‍വ്യൂ ......പ്രാക്ടിക്കല്‍ ഇങ്ങിനെ കുറെ ഏറെ കടമ്പകള്‍ക്ക് ശേഷം ഞാന്‍ ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആയി ....
MA യുടെ അവസാന പരീക്ഷയായ വൈവ കഴിഞ്ഞ ദിവസം തന്നെ കോട്ടയത്ത്‌ അക്ഷര നഗരിയിലേക്ക് തീവണ്ടി കയറി .......എന്റെ ലക്ഷ്യത്തില്‍ ഞാന്‍ എത്തിയ ദിനം ......1997 ഒക്ടോബര്‍ 16 .കോട്ടയത്ത്‌ ജോയിന്‍ ചെയ്തു വെങ്കിലും പരിശിലനം അനന്തപുരിയില്‍ ആയിരുന്നു .രണ്ടു വര്‍ഷത്തെ തീവ്രമായ മാതൃഭൂമി യിലെ പരിശിലനം എന്നെ ചങ്കുറപ്പുള്ള, ആരുടെ മുന്നിലും തലകുനിക്കാത്ത ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആക്കി മാറ്റി എന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.അതിനു രാജന്‍ പൊതുവാള്‍ എന്ന പ്രിയപ്പെട്ട ഫോട്ടോ എഡിറ്റര്‍ നോട് ഏറെ കടപ്പെട്ടിരിക്കുന്നു ........15 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു ......ഇന്നും അദ്ദേഹം പരിശിലന കാലത്ത് പറഞ്ഞു തന്ന പലതും ഞാന്‍ മറക്കാതെ പിന്‍തുടരുന്നു ........ എന്നെ ഞാന്‍ ആക്കിയ എല്ലാരോടും ഉള്ള സ്നേഹം ഞാന്‍ മനസ്സില്‍ സുക്ഷിക്കു
ന്നു

No comments: