Sunday, February 19, 2012

" പറയാന്‍ മറന്ന പ്രണയം "


എല്ലാവരാലും സ്നേഹിക്കപെടുന്ന  റോസാ പുവേ .....
എനിക്ക് നിന്നെക്കാള്‍ ഇഷ്ടം അലസമായി കാട്ടില്‍ വിരിയുന്ന കുഞ്ഞു കാട്ടുപൂവിനോടാണ്

നിനക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരേണ്ടിയിരിക്കുന്നു

എന്നാല്‍ അവള്‍ക്ക് അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അവളുടേത്‌ മാത്രമാണ്

നിന്റെ നിറം ഒന്ന് മങ്ങിയാല്‍ നിന്നെക്കാള്‍ നിറം പകരുന്ന മറ്റൊന്ന് നിന്റെ ചട്ടിയില്‍ സ്ഥാനം പിടിക്കും,

എന്നാല്‍ കാടിന്റെ എല്ലാ സ്വതന്ത്രത്തോടും അവള്‍ക്കവിടെ നിര്‍ഭയം കഴിയാം 

കാട്ടു പൂവേ.... 

ഇതു ഞാന്‍ നിന്നോട് " പറയാന്‍ മറന്ന പ്രണയമാണ് "
 

3 comments:

Madhavikutty said...

...rosa pushpame !! ninte jeevitham anishchithathvathinte kodum yaathanakaliloode izhanjum valinjum neengunnathu njan kanunnu..

കാടോടിക്കാറ്റ്‌ said...

കാട്ടു പൂവിനെ സ്നേഹിക്കുന്ന കവിയ്ക്ക് അഭിവാദ്യങ്ങള്‍....!

Shahida Abdul Jaleel said...

നിനക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരേണ്ടിയിരിക്കുന്നു
എന്നാല്‍ അവള്‍ക്ക് അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അവളുടേത്‌ മാത്രമാണ് .......കവിയ്ക്ക് അഭിവാദ്യങ്ങള്‍