Wednesday, February 22, 2012

സ്വപ്നം



പഴയ ക്ലാസ്സ്‌ മുറിയും .... 
ആ ലൈബ്രറിയും
പ്രണയങ്ങള്‍ പൂവിടാറുള്ള  വരാന്തയും ..... 
സ്വപ്നങ്ങളും വേദനകളും പങ്കുവച്ച  ഹോസ്റ്റല്‍ മുറിയും .... . 
നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍  നല്ല സൌഹൃദങ്ങളും തന്ന
കലാലയ ജീവിതം .....
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയെങ്കിലും 
ഇന്നും ഓര്‍ക്കുമ്പോള്‍ 
ക്ലാസ്സ്മുറിയിലെ പിറകിലെ ബഞ്ചിലിരുന്നു 
സ്വപ്നം കാണുന്ന കുട്ടിയാകുന്നു ഞാന്‍ ..
ഇന്നും  
സ്വപ്നം കാണുമ്പോള്‍
ചോക്ക്  കൊണ്ടോരേരു  ഞാന്‍  പ്രതീക്ഷിക്കും ....... 

2 comments:

കാടോടിക്കാറ്റ്‌ said...

ഇതാ.. ചോക്ക്‌ കൊണ്ട് ഒരേറ്..
കൂടുതല്‍ സ്വപ്നം കണ്ട് കൂടുതല്‍ കവിത വരട്ടെ.. ബിജു..

Shahida Abdul Jaleel said...

ഇന്നും
സ്വപ്നം കാണുമ്പോള്‍
ചോക്ക് കൊണ്ടോരേരു ഞാന്‍ പ്രതീക്ഷിക്കും