Monday, September 26, 2011

എമിലി (യാത്രാ കുറിപ്പ് )


ഈജിപ്തിലെ ആര്‍ഭാടം നിറഞ്ഞ ഒരു പഞ്ചാനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കിടയിലാണ് ഞാന്‍ അവളെ പരിചയപ്പെട്ടത്‌ .ശരീരം വഴങ്ങുന്നില്ലെങ്കിലും അറിയാവുന്ന തരത്തില്‍ നൃത്തം ചെയ്ത് ക്ഷീണിച്ച് ( നൃത്തം എന്ന് അതിനു പറയാവോ എന്ന് എനിക്ക് അറിയില്ല ) ഒരു സോഫയില്‍ തളര്‍ന്നു ഇരിക്കുകയായിരുന്നു ഞാന്‍ .
" എനിക്ക് ഒരു ഫോട്ടോ എടുത്തു തരാമോ ?"
ഒരു കുഞ്ഞു ക്യാമറ എനിക്ക് മുന്നില്‍ നീട്ടി അവള്‍ ചോദിച്ചു.
അവള്‍ നൃത്തം ചെയ്യുന്ന കുറച്ചു ചിത്രങ്ങള്‍ ഞാന്‍ എടുത്തു .
ക്യാമറ തിരികെ വാങ്ങാന്‍ വന്നപ്പോള്‍ അവളുടെ ചോദ്യം " നീ ഇന്ത്യനാണോ ?"
അതെ ....ഞാന്‍ തലയാട്ടി
അവള്‍ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു
"എന്റെ പേര് എമിലി .ഞാന്‍ ഇന്ത്യ യെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട് ."
അറബ് ഡാന്‍സ് വേഷത്തിലാനെങ്കിലും ചര കണ്ണും സ്വര്‍ണ മുടിയുമുള്ള അവളെ കണ്ടാല്‍ അറിയാം അവളൊരു റഷ്യ കരിയനെന്നു
അവള്‍ പറഞ്ഞു
ഇന്ത്യ എനിക്ക് ഏറേ പ്രിയപ്പെട്ട രാജ്യമാണ് .അവിടുത്തെ ഹിന്ദു ദൈവങ്ങള്‍ സാരി എല്ലാം എനിക്ക് ഇഷ്ടമാണ്.
ഇന്ത്യന്‍ വധുവിനെ പോലെ ചുവന്ന സാരി ഉടുത്ത സരസ്വതി യെ ആണ് എനിക്ക് ഏറേ ഇഷ്ടം .
പിന്നെ ഉടുക്ക് കൊട്ടി നൃത്തം ചെയ്യുന്ന ശിവ ഭാര്യ പാര്‍വതി ദുര്‍ഗ ഗണേശ ...ശിവന്റെ തലയിലെ ഗംഗ നദി എല്ലാം എനിക്ക് നല്ല പരിചയമാണ് .
നീ ഇന്ത്യ യില്‍ വന്നിട്ടുണ്ടോ? ഞാന്‍ ചോദിച്ചു
ഇല്ല....
ഒരുപാട് വായിച്ചിട്ടുണ്ട് ,
എന്റെ കുട്ടുകാര്‍ ഇന്ത്യ യില്‍ വന്നപ്പോള്‍ രണ്ടു സാരി വാങ്ങിപ്പിച്ചു .അത് ധരിക്കാന്‍ അറിയില്ലെങ്ങിലും ശരീരത്തില്‍ ചുറ്റി ഞാന്‍ കണ്ണാടിക്കു മുന്‍പില്‍ നിക്കാരുണ്ട്.
അവള്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു ..
എനിക്ക് ഇന്ത്യക്കാരുടെ ഇരുണ്ട നിറം ഇഷ്ടമാണ് ,പിന്നെ ഇന്ത്യന്‍ വധുക്കള്‍ നെരുകയ്യില്‍ വെക്കുന്ന ചുട്ടി , വള മാല എല്ലാം ...
ഹിന്ദി സിനിമ ഞാന്‍ കാണാറുണ്ട് ,ഐശ്വര്യ റായി യെ കാണാന്‍ എന്ത് ഭംഗിയാ അല്ലെ ?
ഷരുക് ഖാനെയും അമിതാബ് ബച്ചനെയും എനിക്ക് ഇഷ്ടമാണ് .നിങ്ങളുടെ നിറം കിട്ടാന്‍ ഞാന്‍ എന്നും വെയില് കൊളളും പക്ഷെ എന്റെ നിറം മാറുന്നില്ല.
ഒരു പരാതി യുടെ സ്വരമായിരുന്നു ആ വാക്കുകളില്‍ .
ബ്രഹ്മ വിഷ്ണു പിന്നെ ഒരു ദൈവം കൂടിയുണ്ടല്ലോ നിങ്ങള്‍ക്ക് "ത്രിമുര്‍ത്തികള്‍" ആയിട്ട? "ത്രിമുര്‍ത്തികള്‍" ശരിക്കും ആ വാക്ക് എന്നെ അതിശയിപ്പിച്ചു .ഞാനും ആ മുനാമത്തെ ദൈവത്തിന്റെ പേരിനായി തിരഞ്ഞു .ഒരു ഇന്ത്യ കാരന്‍ എന്നാ നിലക്ക് ശരിക്കും ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി ."മഹേശ്വര " അവള്‍ തന്നെ ആ പേര് ഓര്‍ത്തെടുത്തു .
പിന്നെ സംസ്കൃതത്തിലുള്ള ഗായത്രി മന്ത്രം വളരെ ഉച്ചാരണ ശുദ്ധിയോടെ അവള്‍ ചൊല്ലിതന്നു.
ഇത്രയും കാര്യങ്ങള്‍ ഇന്ത്യ യെ കുറിച്ച പഠിക്കണമെങ്കില്‍ അവള്‍ക്ക് എന്തെങ്കിലുമൊരു പൂര്‍വിക ബന്ധം ഇന്ത്യ യുമായി ഉണ്ടായിരിക്കും ഞാന്‍ ഉറപ്പിച്ചു .അതറിയാനായി ഞാന്‍ അവളുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു .
റഷ്യ യിലെ രോസ്ലാവല്‍ എന്ന ഒരു ഗ്രാമത്തിലാണ് അവള്‍ ജനിച്ചത്‌ .അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു .പിന്നീടു ഒരു സേല്‍സു ഗേള്‍ ആയി അമ്മ ദെസ്നോഗ്ര്സ്ക് എന്ന നഗരത്തിലേക്ക് വന്നു .കുടെ അവളും .ഗ്രാമത്തിലെ വീട്ടില്‍ മുത്തശി മാത്രമായി .അമ്മയ്ക്ക് ഒരു സഹോദരി ഉണ്ട് അവര്‍ക്ക് ഒരു മകനും .അവനു 18 വയസായപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നു.റഷ്യ യില്‍ ആണ്‍ കുട്ടികള്‍ 18 വയസായാല്‍ ഒന്നോ രണ്ടോ വര്ഷം സൈനീക സേവനം നിര്‍ബന്ധമാണ്‌ .എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അതിനു ഇളവു കിട്ടു .
അമ്മയുമോത്തുള്ള നഗരത്തിലെ ജീവിതം ..വിദ്യാഭ്യാസം.. റഷ്യന്‍ ഭാഷയില്‍ ബിരുദം നേടി അവിടെ ഒരു സ്കൂള്‍ ഇല അദ്യാപികയായി.
ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു
എനിക്ക് അദ്യാപക ജോലി ഇഷ്ടമല്ല.
ഇന്ത്യയെ പോലെയല്ല ,കുട്ടികള്‍ അദ്യാപകരെ ബഹുമാനിക്കില്ല .ഇന്ത്യ യില്‍ മാതാ പിതാ കഴിഞ്ഞാല്‍ ഗുരുവിനല്ലേ സ്ഥാനം ?
അവളുടെ ഓരോ വാക്കുകളും എന്നെ അതിശയിപ്പിക്കുകയായിരുന്നു .എത്ര സുന്ദരമായാണ് അവള്‍ ഇന്ത്യ യെ മനസിലാക്കിയിരിക്കുന്നത് .
അവള്‍ പറഞ്ഞു
മുത്തശ്ശി മാത്രമാണ് ഇപ്പോ ഗ്രാമത്തില്‍ .മുത്തശി നന്നായി തയിക്കും .എനിക്ക്കുഞ്ഞു നാളില്‍ ഉടുപ്പുകളൊക്കെ തയിച്ചു തരാറുണ്ട് .അവിടെ കൃഷി ഉണ്ട് കുറേമൃഗങ്ങളെയൊക്കെ മുത്തശി വളര്‍ത്തുന്നുണ്ട് .അമ്മ പലവട്ടം വിളിച്ചതാ..എന്നാല്‍ അതൊന്നും വിട്ടു നഗരത്തില്‍ വരാന്‍ മുത്തശി തയ്യാറല്ല .
ശരിയാ ..അവളുടെ മുത്തശി മാത്രമല്ല ലോകത്തിലെ എല്ലാ മുത്തശി മാരും ചിലപ്പോള്‍ അങ്ങിനെ ആയിരിക്കും .ഞാന്‍ എന്റെ മുത്തശി യെയും ഓര്‍ത്തു .അച്ഛനേം അമ്മയേം ഓര്‍ത്തു ....അവര്‍ക്ക് ആ കുഞ്ഞു ലോകം വിട്ടു എങ്ങും പോകാന്‍ ഇഷ്ടമല്ല .രാജ്യങ്ങള്‍ തമ്മില്‍ ദുരം ഉണ്ടെങ്കിലും ഇവരുടെ മനസുകള്‍ തമ്മില്‍ ദുരം ഉണ്ടാവില്ല .
അവളുടെ നാട്ടിലെ ആണവ വൈദ്യുത നിലയത്തെ കുറിച്ചും അവള്‍ പറഞ്ഞു " അവിടെ വൈദ്യുതി വ്യവസായമാണ്‌ .പല രാജ്യങ്ങള്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്നത് അവിടെ നിന്നാണ് ".ഇപ്പോ ജപ്പാനില്‍ സംഭവിച്ചത് പോലെ സംഭവിച്ചാല്‍ ഞങ്ങള്‍ എല്ലാം മരിക്കും .
അവളുടെ വാക്കുകളില്‍ വരാന്‍ പോകുന്ന ഒരു വലിയ വിപത്തിനെ കുറിച്ചുള്ള ആശങ്ക ഉണ്ടായിരുന്നു .
:ഇന്ത്യയില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് സമരം ചെയ്യാം ,ഞങ്ങള്‍ക്ക് അതൊന്നും പറ്റില്ല ."
അവള്‍ വാതോരാതെ സംസാരിക്കുകയാണ് .
ഞാന്‍ കേട്ടിരുന്നു
ഇടയ്ക്ക് അവള്‍ ചോദിച്ചു .
എന്താ ഒന്നും മിണ്ടാതിരിക്കുന്നത് ?
എനിക്ക് കേട്ടിരിക്കാനാണ് ഇഷ്ടം
അവള്‍ എന്നെ കുറിച്ച് ചോദിച്ചു
ഭാര്യ ,നാലു വയസുകാരി മകള്‍
ഭാര്യക്ക് ഇരുണ്ട നിറമാണോ?
ഞാന്‍ തലയാട്ടി
ഭാര്യയും നിങ്ങളെ പോലെ നന്നായി നൃത്തം ചെയ്യുമോ ?
എന്നെ പോലേ ???? ഞാന്‍ പൊട്ടിച്ചിരിച്ചു .
ശരീരം വഴങ്ങാത്ത എന്റെ ചലനം നൃത്തം ആണെന്ന് അവള്‍ തെറ്റ് ധരിച്ചിരിക്കുന്നു .
ഞാന്‍ പറഞ്ഞു
എന്നേക്കാള്‍ നന്നായി
ഞാന്‍ നന്നായി നൃത്തം ചെയ്യുമെന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെ ആളാണ് എമിലി .അതുകൊണ്ട് തന്നെ അവളോട്‌ എനിക്ക് ബഹുമാനം തോനി.മനസ്സില്‍ സന്തോഷവും .
എന്താ അവരെ കൂട്ടാതിരുന്നതു?അവള്‍ ചോദിച്ചു .
ഞാന്‍ ഒരു ടുരിസ്റ്റ് ആയിട്ടല്ല ഈജിപ്തില്‍ വന്നത് ,
ജോലിയുടെ ഭാഗമായിട്ടാണ്. ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആണ് ഞാന്‍.
ഫോട്ടോഗ്രാഫര്‍ ആണെന്നറിഞ്ഞപ്പോള്‍ കൂടുതല് ഫോട്ടോസ് എടുത്തു തരണമെന്നായി എമിലി .
ഞാന്‍ അറബ് വേഷത്തിലുള്ള കുറേ അധികം ചിത്രങ്ങള്‍ എടുത്തു കൊടുത്തു .
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി .
പാര്‍ട്ടി ഹാളിലെ വര്‍ണ്ണ പ്രകാശങ്ങള്‍ക്കുംപാശ്ചാത്യ സംഗീതത്തിന്റെ താളത്തിനും ഒപ്പിച്ച് മദ്യപിച്ചു നൃത്തം ചെയ്തും ജീവിതം ആസ്വദിക്കുകയാണ് എല്ലാവരും .
സമയം ഒരുപാട് വൈകി
നാളെ എനിക്ക് ജോലിയുള്ളതാണ്. ഞാന്‍ പറഞ്ഞു
ഞങ്ങള്‍ സോഫയില്‍ നിന്നും എഴുനേറ്റു .
അവള്‍ പറഞ്ഞു "ഞാന്‍ ഒരിക്കല്‍ ഇന്ത്യയിലേക്ക് വരും .ഇന്ത്യ യില്‍ വന്നു തജ്മഹല്‍ കാണുകയെന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം .
ഞാന്‍ പറഞ്ഞു "സ്വാഗതം "....
അപ്പൊ നമുക്ക് ഇന്ത്യ യില്‍ വച്ച് വീണ്ടും കാണാം
"നീയെടുത്ത ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ ഉള്ളപ്പോ നിന്നെ ഞാന്‍ മറക്കില്ല "അവള്‍ പറഞ്ഞു
കൈകൊടുത്തു കൊണ്ട് പിരിയുമ്പോള്‍ അവള്‍ ഓര്‍മിപ്പിച്ചു
നാളെ ഞാന്‍ തിരിച്ചു പോകും .രാവിലെ 7 മണിക്കാണ് എന്റെ എയര്‍പോര്‍ട്ട് ലേക്കുള്ള ബസ്‌.
എനിക്ക് അവളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ഈജിപ്ഷ്യന്‍ മൊബൈല്‍ നമ്പര്‍ തന്നു .
രാവിലെ വിളിക്കണം .പറ്റിയാല്‍ കാണണം
അങ്ങോട്ട്‌ വിളിക്കാന്‍ മൊബൈല്‍ ല്‍ ബാലന്‍സ് ഇല്ല.നാളെ പോകുന്നത് കൊണ്ട് വീണ്ടും വാങ്ങിയില്ല .
ഞാന്‍ വിളിക്കാം ...തീര്‍ച്ചയായും കാണാം .
ഞാന്‍ റിസപ്ഷ്യന്‍ ല്‍ ഉണ്ടാകും .
ശുഭരാത്രി നേര്‍ന്നു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു ..
രാവിലെ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ സമയം 7.15 ..ഞാന്‍ ചാടി എഴുനേറ്റു .7 മണിക്ക് എമിലിയെ വിളിക്കാമെന്ന് വാക്ക് പറഞ്ഞതാണ്‌ .ഞാന്‍ അലാറം വച്ചതായിരുന്നു .ക്ഷീണത്തിലും ഒരു ബിയറിന്റെ ലഹരിയിലും ഉറങ്ങിപ്പോയി .
അവളുടെ ബസ്‌ വൈകണമേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞാന്‍ റിസപ്ഷ്യന്‍ ലേക്ക് ഓടി .
റിസപ്ഷ്യനില്‍ അവളില്ല .പെട്ടെന്ന് തന്നെ അവള്‍ തന്ന ഈജിപ്ഷ്യന്‍ മൊബൈല്‍ നമ്പര്‍ ലേക്ക് ഡയല്‍ ചെയ്തു .
അങ്ങേ തലയ്ക്കല്‍ നിന്നും ആദ്യം അറബിയിലും പിന്നെ ഇംഗ്ലീഷ് ലും മറുപടി
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ പരിധിക്ക് പുറത്താണ് "..
സൌഹൃദങ്ങളെ അനുഭവങ്ങള്‍ ആക്കാനും അനുഭവങ്ങളെ അക്ഷരങ്ങള്‍ ആക്കാനും ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് .എന്നാല്‍ പിന്നീട വായിച്ചു നോക്കുമ്പോള്‍ ഇഷ്ടപെടാതെ വരികയും കീറി കളയുകയും ആണ് പതിവ് .
ഈ കുറിപ്പ് ഇന്ത്യ യെ സ്നേഹിക്കുന്ന എമിലിക്ക് വേണ്ടി അനുവാദം ചോദിക്കാതെ പ്രസിധികരിക്കുന്നു.....