Wednesday, February 22, 2012

സ്വപ്നം



പഴയ ക്ലാസ്സ്‌ മുറിയും .... 
ആ ലൈബ്രറിയും
പ്രണയങ്ങള്‍ പൂവിടാറുള്ള  വരാന്തയും ..... 
സ്വപ്നങ്ങളും വേദനകളും പങ്കുവച്ച  ഹോസ്റ്റല്‍ മുറിയും .... . 
നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍  നല്ല സൌഹൃദങ്ങളും തന്ന
കലാലയ ജീവിതം .....
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയെങ്കിലും 
ഇന്നും ഓര്‍ക്കുമ്പോള്‍ 
ക്ലാസ്സ്മുറിയിലെ പിറകിലെ ബഞ്ചിലിരുന്നു 
സ്വപ്നം കാണുന്ന കുട്ടിയാകുന്നു ഞാന്‍ ..
ഇന്നും  
സ്വപ്നം കാണുമ്പോള്‍
ചോക്ക്  കൊണ്ടോരേരു  ഞാന്‍  പ്രതീക്ഷിക്കും ....... 

വിഷപ്പുക


"തലയ്ക്കു മീതെ ഉരുണ്ടു കൂടുന്നത് 
 മഴമേഘങ്ങളാണെന്ന് കരുതി ഞാന്‍ സന്തോഷിച്ചു....  
എന്നാല്‍ അത്  വിഷപ്പുകകളായിരുന്നു."

അക്ഷരം

അക്ഷരങ്ങള്‍ വാക്കുകളാക്കി 
വാക്കുകള്‍ വരികളാക്കി വച്ചപ്പോള്‍
വരികള്‍ സംസാരിക്കുവാന്‍ തുടങ്ങി 
ആ സംസാരം കുര്‍ത്ത അമ്പിന്റെ മുനയായപ്പോള്‍
അക്ഷരങ്ങള്‍ വാരി നിരത്തിയവനെ
അഴിക്കുള്ളിലാക്കി ......
ഇല്ലെങ്കില്‍
ഇനിയും അവന്‍ നിരത്തുന്ന അക്ഷരങ്ങള്‍
അഗ്നി
യായി  
വര്ഷിച്ചാലോ.... 

Sunday, February 19, 2012

വേഷം

എന്‍റെ ഗ്രാമത്തില്‍ ഇതു തെയ്യങ്ങളുടെ മാസമാണ് ...കാവുകളിലെ തെയ്യപറമ്പുകളില്‍ നിന്നും അലയടിക്കുന്ന ചെണ്ടയുടെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു .കടലുകള്‍ക്കപ്പുറം നടക്കുന്ന തെയ്യത്തിനു കാതങ്ങള്‍ക്കിപ്പുരം ഉറക്കമിളച്ചു നിന്നിട്ട് കാര്യമില്ലെന്നറിയാം .അതുകൊണ്ടാണ് ഉറക്കം വരാത്ത ഈ രാത്രിയില്‍ ഇതു കുറിച്ചിടുന്നത്.


            കത്തുന്ന പന്തങ്ങള്‍ക്ക് മുന്നില്‍ ഉറഞ്ഞുത്തുള്ളി അട്ടസിച്ച് ഓടിവരുന്ന ഭഗവതി കോലം പെണ്‍ കരുത്തിന്റെ പ്രതീകമാണ്‌ .ബലി കോഴിയുടെ കഴുത്തിലെ രക്തം മോന്തി കുടിക്കുന്ന ആ തെയ്യ കോലത്തിനു മുന്നില്‍ നാട്ടുപ്രമാണിമാര്‍ക്കൊപ്പം തൊഴുതു നില്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ..." ദൈവമേ ഈ മനുഷ്യനാണല്ലോ ഇന്നലെ ഞങ്ങള്‍ക്ക് മുന്നില്‍ തമ്പ്രാന്‍ എന്ന് വിളിച്ച് തൊഴുകൈയോടെ നിന്നത് ....ഈ വേഷം അഴിച്ചുവച്ചാല്‍ നാളെയും " 

" പറയാന്‍ മറന്ന പ്രണയം "


എല്ലാവരാലും സ്നേഹിക്കപെടുന്ന  റോസാ പുവേ .....
എനിക്ക് നിന്നെക്കാള്‍ ഇഷ്ടം അലസമായി കാട്ടില്‍ വിരിയുന്ന കുഞ്ഞു കാട്ടുപൂവിനോടാണ്

നിനക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരേണ്ടിയിരിക്കുന്നു

എന്നാല്‍ അവള്‍ക്ക് അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അവളുടേത്‌ മാത്രമാണ്

നിന്റെ നിറം ഒന്ന് മങ്ങിയാല്‍ നിന്നെക്കാള്‍ നിറം പകരുന്ന മറ്റൊന്ന് നിന്റെ ചട്ടിയില്‍ സ്ഥാനം പിടിക്കും,

എന്നാല്‍ കാടിന്റെ എല്ലാ സ്വതന്ത്രത്തോടും അവള്‍ക്കവിടെ നിര്‍ഭയം കഴിയാം 

കാട്ടു പൂവേ.... 

ഇതു ഞാന്‍ നിന്നോട് " പറയാന്‍ മറന്ന പ്രണയമാണ് "
 

Monday, February 6, 2012

MALAYALA MANORAMA METRO
2012 Feb 6
2011 Tunisian Revolution is called as "Jasmine revolution"...The movement grew over the issues of unemployment, food inflation, corruption, lack of freedom of speech and poor living conditions and overflowed into Egypt where it has been raging.