Sunday, February 19, 2012

വേഷം

എന്‍റെ ഗ്രാമത്തില്‍ ഇതു തെയ്യങ്ങളുടെ മാസമാണ് ...കാവുകളിലെ തെയ്യപറമ്പുകളില്‍ നിന്നും അലയടിക്കുന്ന ചെണ്ടയുടെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു .കടലുകള്‍ക്കപ്പുറം നടക്കുന്ന തെയ്യത്തിനു കാതങ്ങള്‍ക്കിപ്പുരം ഉറക്കമിളച്ചു നിന്നിട്ട് കാര്യമില്ലെന്നറിയാം .അതുകൊണ്ടാണ് ഉറക്കം വരാത്ത ഈ രാത്രിയില്‍ ഇതു കുറിച്ചിടുന്നത്.


            കത്തുന്ന പന്തങ്ങള്‍ക്ക് മുന്നില്‍ ഉറഞ്ഞുത്തുള്ളി അട്ടസിച്ച് ഓടിവരുന്ന ഭഗവതി കോലം പെണ്‍ കരുത്തിന്റെ പ്രതീകമാണ്‌ .ബലി കോഴിയുടെ കഴുത്തിലെ രക്തം മോന്തി കുടിക്കുന്ന ആ തെയ്യ കോലത്തിനു മുന്നില്‍ നാട്ടുപ്രമാണിമാര്‍ക്കൊപ്പം തൊഴുതു നില്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ..." ദൈവമേ ഈ മനുഷ്യനാണല്ലോ ഇന്നലെ ഞങ്ങള്‍ക്ക് മുന്നില്‍ തമ്പ്രാന്‍ എന്ന് വിളിച്ച് തൊഴുകൈയോടെ നിന്നത് ....ഈ വേഷം അഴിച്ചുവച്ചാല്‍ നാളെയും " 

2 comments:

thiruvathiraanu said...

കാലമെത്ര കഴിഞ്ഞാലും മാറാത്ത സമൂഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു. സമൂഹത്തെ മാറ്റി എടുക്കേണ്ടത് നമ്മുടെ തലമുറയാണ്. നമുക്കെല്ലാവര്‍ക്കും അതിനായി പ്രവര്‍ത്തിക്കാം.

കാടോടിക്കാറ്റ്‌ said...

ithu overlap cheythu poyirikkunnallo, biju? vaayikkan pattunnilla..