Tuesday, December 11, 2012

Wednesday, November 7, 2012

"കഥയില്ലായ്മയുടെ കഥ "


സമയം വൈകുന്നേരം 7 മണി  "സ്വപ്നഭൂമി" പത്രം ഓഫീസിലെ അടച്ചിട്ട  ഒരു മുറിയില്‍ ചൂടുപിടിച്ച വാദ പ്രതിവാദം നടക്കുകയാണ് . ആര്‍ക്ക് കൊടുക്കണം ഒന്നാം സ്ഥാനം ?
ഒരു വട്ട മേശക്ക് മുകളില്‍ അയച്ചു കിട്ടിയ കഥകള്‍ മുഴുവന്‍ ചിതറികിടക്കുന്നു .ചുറ്റിലും 5 പ്രമുഖ വെക്തിത്വങ്ങള്‍ . സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട 5 പേരെയാണ് സ്വപ്ന ഭൂമി പത്രം അവരുടെ ഒന്നാം വാര്‍ഷീകത്തോടനുബന്ധിച്ച പ്രവാസികള്‍ക്കിടയില്‍ നടത്തിയ കഥാ മത്സരത്തിന്‍റെ വിധി നിര്‍ണയത്തിനായി കൊണ്ടുവന്നിരിക്കുന്നത് .
        സതീശന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു യുവ എഴുത്തുകാരനാണ്‌ .തന്‍റെ  മുന്നിലുള്ള കഥകള്‍ കീറിമുറിച്ചു പരിശോധിക്കുകയാണ്  അയാള്‍ ." ഇതൊന്നുമല്ല കഥ.കഥക്ക്‌ അതിന്‍റെ തായ ഒരു "സെറ്റപ്പ്" വേണം .എം ടി മുതല്‍ സുഭാഷ്‌ ചന്ദ്രന്‍ വരെയുള്ള നമ്മുടെ എഴുത്തുകാര്‍ പിന്‍തുടരുന്ന രീതി അതാണ് ." അതേ...സതീശന് മുന്നില്‍ കുറേ ബിംബങ്ങളുണ്ട്‌ .അതിനെ മറികടന്നു ഒരു വരി കുറിക്കുന്നത് പോലും അയാള്‍ അംഗീകരിക്കില്ല .
        പിന്നീട് സംസാരിച്ചത് RK മേനോന്‍ ആണ് .RK എന്ന ചുരുക്കം പേരില്‍ അറിയപ്പെടുന്ന ചിത്രകാരനാണ് അദ്ദേഹം .അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്ക് മനസിലായതായി കേട്ടറിവില്ല. തന്നെ കുറിച്ചുള്ള ഈ ദുഷ് പ്രചാരണത്തിനു തന്‍റെ  ഊശാന്‍ തടിയും തടവിക്കൊണ്ട് അദ്ദേഹം കൊടുക്കുന്ന  മറുപടി ഇതാണ് -" ഏതോ ഒരു നിമിഷത്തെ 
മാനസീക വിഭ്രാന്തിയില്‍ ഉടലെടുക്കുന്ന അമൂര്‍ത്തമായ കലാ സൃഷ്ടിയാണ് എന്‍റെ  രചനകള്‍ .അത് കലയുമായി നിരന്തരം സംവേദിക്കുന്നവര്‍ക്ക് മാത്രമേ മനസിലാകൂ ." ഈ കിട്ടിയ കഥകളിലോന്നും നിറങ്ങളില്ല .എല്ലാം ഒരുമാതിരി മരവിപ്പിന്‍റെ വാക്കുകള്‍ .ഇതൊന്നും കഥയായി കണക്കാക്കാന്‍ പറ്റില്ല എന്ന പിടിവാശിയിലാണ്   RK .
   അടുത്ത ഊഴം യുവ കവിയത്രി പവിത്രയുടെതാണ് .പത്മാവതി എന്ന പേര് യുവ കവിയത്രിക്ക് യോജിച്ചതല്ലെന്നതിനാല്‍ "പവിത്ര " എന്ന പേര് സ്വയം സ്വീകരിച്ച്‌ പ്രഖ്യാപിച്ച ആളാണ് ഈ യുവ കവിയത്രി . കണ്ണട അല്‍പ്പം താഴ്ത്തി വെച്ച് കവിയത്രി പറഞ്ഞുതുടങ്ങി ." ഈ കിട്ടിയതൊന്നും കഥകള്‍ ആവുന്നില്ല .ഇതു വെറും അനുഭവക്കുറിപ്പുകള്‍ .അനുഭവങ്ങള്‍ ഇങ്ങിനെ  കോറിയിടുന്നത് എങ്ങിനെ കഥകളകും ? കഥകളാവുമ്പോ വായിക്കാന്‍ ഒരു സുഖം വേണം .അതിനു ഒരു താളം ഉണ്ടായിരിക്കണം ."
      ബെഞ്ചമിന്‍ ആകെ വെപ്രാളത്തില്‍ ആയി .ഒരു സീനിയര്‍ പത്ര പ്രവര്‍ത്തകനാണ് ബെഞ്ചമിന്‍ .ഇവരെ കോര്‍ഡിനെറ്റ്  (coordinate ) ചെയ്യുകയെന്നതാണ് ബെഞ്ചമിന്‍ ന്‍റെ  ദൌത്യം ." ഇവര്‍ പറയുന്നത് ശരിയായിരിക്കാം .പക്ഷെ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സമ്മാനം കൊടുത്തല്ലേ മതിയാവൂ .അദ്ദേഹം  പത്രത്തിന്റെ അസിസ്റ്റന്‍ണ്ട്   എഡിറ്ററെ ( asst .editor ) മൊബൈല്‍ ല്‍ വിളിച്ചു  .ഇന്ന് അഞ്ചാം ദിവസമാണ് ഈ വാഗ്വാദം തുടങ്ങിയിട്ട് .ഒരു ദിവസം കൂടിയെ മുന്നില്‍ ഉള്ളു .ഇന്നെങ്കിലും ഒന്നാം സ്ഥാനക്കാരനെ കണ്ടെത്തി പത്ര പ്രസിദ്ധീകരണം നടത്തേണ്ടതുണ്ട് എന്നു അസിസ്ടന്റ് എഡിറ്റര്‍  ( asst .editor ഓര്‍മിപ്പിച്ചു .
      ഇതിനിടയില്‍ പരിജയപ്പെടുത്താന്‍ മറന്നു പോയ ഒരാള്‍ കൂടിയുണ്ട് ഈ കൂട്ടത്തില്‍ .റിട്ടയേഡ് അധ്യാപകന്‍ മുഹമ്മദ്‌ കുട്ടി മാഷ് .രാഷ്ട്രപതിയുടെ ഏറ്റവും  നല്ല അധ്യാപകനുള്ള 
അവാര്‍ഡ്‌ നേടിയ ആളാണ് മാഷ് . തികഞ്ഞ ഗന്ധിയേയന്‍ കൂടിയായ  മാഷ് പൊതുവേ മിതമായി സംസാരിക്കുന്ന ആളാണ് .അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ സംസാരിക്കാനുള്ള ഒരു സാഹചര്യം കഴിഞ്ഞ അഞ്ചു ദിവസം ആയിട്ട് മാഷിന് കിട്ടിയിട്ടില്ല .
 ബെഞ്ചമിന്‍ മാഷിനെ സംസാരിക്കാന്‍ ക്ഷണിച്ചു.
മാഷ് സംസാരിക്കാന്‍ തുടങ്ങി ...
 എല്ലാവരുടെ മുഖത്തും ഇയാള്‍ എന്ത് പറയുന്നു എന്ന ഭാവം .ഈ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ല .
മാഷ് ഒരു കഥ പറയുകയാണ് ....
ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ തെരുവില്‍ ആടിയും പാടിയും ജീവിച്ച അച്ഛനും അമ്മയ്ക്കും പിറന്ന ഒരു കുഞ്ഞിന്റെ കഥ ...
കഥയുടെ ക്ലൈമേക്സ് ല്‍ എത്തിയപ്പോഴേക്കും എല്ലാവരുടെ കണ്ണുകളും നിറഞ്ഞു .
ആ മുറി നിശബ്ദമായി 
മാഷിന് കണ്ഠം ഇടറി ...
എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു 
" ബാക്കി എന്തായി മാഷെ ?"
സതീശന്‍ പറഞ്ഞു "ഇതാണ് കഥ ...ലോകം ചര്‍ച്ച ചെയ്യേണ്ടത് ഇത്തരം കഥകളാണ് ."  സതീശന്‍റെ  ആ അഭിപ്രായത്തോട്‌ മറ്റു മൂന്ന് പേരും യോജിച്ചു .
മാഷ് പറഞ്ഞു തുടങ്ങി .....
"ഇതു കഥയല്ല ...എന്‍റെ  ജീവിതമാണ്‌ "
നമുക്ക് മുന്നിലുള്ള ഈ കഥകളാണ് യഥാര്‍ത്ഥ കഥകള്‍ ..അവര്‍ക്ക് അനുഭവങ്ങളുടെ കരുത്തുണ്ട് .അവര്‍ കോറിയിടുന്ന ഈ വരികളില്‍ അവരുടെ പച്ചയായ  ജീവിതമുണ്ട് ...
ജീവിതവും അനുഭവവും തന്നെയാണ് ഏറ്റവും വലിയ കഥ .
മാഷ് പറഞ്ഞു നിര്‍ത്തി ..
എല്ലാവരും കൈയടിച്ചുകൊണ്ട്‌ അതിനു പിന്തുണ നല്‍കി .
ബെഞ്ചമിന്റെ കണ്ണുകള്‍ തിളങ്ങി .
അവന്റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നു .
അടുത്ത ദിവസം സ്വപ്ന ഭൂമി പത്രത്തിന്‍റെ  ഒന്നാം പേജ്ല്‍ കഥാ മത്സരത്തിന്‍റെ  ഫലപ്രഖ്യാപനം വന്നു 
"പനയോല തണലില്‍ " മികച്ച പ്രവാസി കഥ.

Sunday, November 4, 2012

Tuesday, October 30, 2012

I Have a Dream ( Again October 31 st )


"I have no regrets about the PAST ;
Iam not anxious about the FUTURE ; 
Iam living in the PRESENT ; 
I LOVE MY LIFE......"

Monday, October 22, 2012

Life & Death


ഒരിക്കല്‍ മരണം ജീവിതത്തോടു ചോദിച്ചു , നിന്നെ എല്ലാവരും ഒരുപാട് സ്നേഹിക്കാന്‍ എന്താണ് കാരണം ?
ജീവിതം പറഞ്ഞു ...."നീ വേദനിപ്പിക്കുന്ന സത്യമാണ് .......ഞാന്‍ മനോഹരമായൊരു കള്ളവും "

പരസ്യ തന്ത്രം

ഇന്നലെ മരണത്തെക്കുറിച്ച് ഞാനും എന്‍റെ സുഹൃത്ത് ലീനും ഒരുപാട് സംസാരിച്ചു .ഞങ്ങള്‍ ഞങ്ങളുടെമരണത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരസ്പരം പങ്കുവേക്കുകയായിരുന്നു ...
സത്യത്തില്‍ മരിച്ചു കിടക്കുന്ന ശരീരത്തിലാണ് പരസ്യബോടുകള്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപെടുന്നത് ...
ഒന്നുകില്‍ വ്യക്തികളുടെ പേരുകള്‍ ..അല്ലെങ്കില്‍ പല കമ്പനികളുടെയും സംഘടന കളുടെയും പേരുകള്‍ റീത്ത് കളുടെ രൂപത്തില്‍ പരസ്യ ബോടുകളായി ന

മ്മളുടെ ശരീരത്തില്‍ വെക്കും ....
അവര്‍ക്ക് നന്നായി അറിയാം നമ്മള്‍ മരിച്ചുകിടക്കുമ്പോ നമ്മളാണ് അവിടത്തെ അപ്പോഴത്തെ ഹീറോ എന്ന് .....എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്ത് ബോഡുകള്‍ വെക്കുകയെന്നത് അവരുടെ പരസ്യ തന്ത്രം .....നമ്മളെ സ്നേഹിക്കുന്നവരനെങ്കില്‍ ഒരു പൂവ് വെച്ചാല്‍ മതി .....നമ്മള്‍ മരിച്ചു എന്ന് ഉറപ്പു വരുത്തിയിട്ടേ അവിടെ വരാനുള്ള ധൈര്യം പലരും കാണിക്കു ... അവരില്‍ പലര്‍ക്കും ജീവിച്ചിരിക്കുന്ന നമ്മളുടെ മുന്നില്‍ വരാനുള്ള ധൈര്യം കാണില്ല ....
നീ മരിച്ചാല്‍ ഞാനും ഞാന്‍ മരിച്ചാല്‍ നീയും നമ്മുടെ ശരീരത്തില്‍ ഒരു പരസ്യ ബോര്‍ഡ് ഉം ഇല്ലെന്നു ഉറപ്പുവരുത്തണം ....അത് നമ്മള്‍ തമ്മിലുള്ള വാക്കാണ്‌

Exclusive (story)

("ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്‍പീകം മാത്രമാണ് ...ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാമ്യം തോനുകയാണെങ്കില്‍ അത് വെറും യാദൃശ്ചീകം മാത്രം ")


        ഒരുദിവസം പുതുതായി ട്രെയിനിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ ഒരു മാധ്യമ പ്രവര്‍ത്തക എന്‍റെ സുഹൃത്തായ ട്രാവല്‍ ഫോട്ടോഗ്രാഫര്‍നെ ഇന്റര്‍വ്യൂ ചെയ്യാനെത്തി .ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന യാത്രകളെ കുറിച്ച് അവര്‍ ചോദിച്ചു .....
എന്‍റെ സുഹൃത്ത് പറഞ്ഞു .."ക്യാമറയുമായി മഞ്ഞുമലകള്‍ ക്കപ്പുരത്തെക്ക് ഒരു യാത്ര... അതാണ് ഞാന്‍ ഏറേ കൊതിക്കുന്ന ഒരു യാത്ര "
ഇതു കേട്ടതും പത്രപ്രവര്‍ത്തക ചോദിച്ചു - അത് എപ്പോഴാണ് സര്‍ ?
സുഹൃത്ത് പറഞ്ഞു " അത് എന്‍റെ അവസാനത്തെ യാത്രയാണ്‌ ....."
വീണ്ടും പത്രപ്രവര്‍ത്തക യുടെ ചോദ്യം - സര്‍ അത് എപ്പോഴാണെങ്കിലും എന്നെ അറിയിക്കണേ ..എന്‍റെ എക്സ്ക്ലുസീവ് ആയി .....
സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു -"എന്‍റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട് ".

Thursday, August 16, 2012

Gulf Madhyamam

സ്വാതന്ത്ര്യ ദിന പ്രത്യക പതിപ്പ് 2012 ഓഗസ്റ്റ്‌ 15

Tuesday, August 7, 2012

Friday, August 3, 2012

The Motor cycle diaries....

      ബൈക്ക് ആണ് എന്‍റെ ഇഷ്ട വാഹനം ....അതും എന്‍റെ ഹീറോ ഹോണ്ട സ്പ്ലെണ്ടെര്‍................. KL 5 H 263 
.......എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് .....എന്‍റെ സൊകാര്യത മുഴുവന്‍ അറിയാവുന്നതും അവനാണ് കേട്ടോ ......അവനു സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആരോടും പറയാതിരിക്കാന്‍ എന്തുമാത്രം ഗിഫ്റ്റ് കള്‍ അവന്‍ സ്വന്തമാക്കിയേനെ ....ഓര്‍ത്തു നോക്കിയേ എന്‍റെ ജോലി കിട്ടിയ ശേഷമുള്ള 7 വര്‍ഷത്തെ ബാച്ച്ലര്‍ ലൈഫ് ഏറ്റവും നന്നായി അറിയവുന്നവനാ അവന്‍ ........15 വര്‍ഷം മുന്‍പ് കോട്ടയത്ത്‌ മാതൃഭൂമി യില്‍ ജോലിചെയ്യുംബോഴാണ് ഞാന്‍ ഇവനെ സ്വന്തമാക്കിയത് ....അന്ന് തൊട്ടു ഇന്നേ വരേ ഒരിക്കല്‍ പോലും ഇവന്‍ എന്നേ വഴിയില്‍ നിര്‍ത്തിയിട്ടില്ല .......തല കറങ്ങി വീഴും എന്ന അവസ്ഥയില്‍ പോലും കൃത്യമായി ഒരു അപകടവും കൂടാതെ അവന്‍ എന്നേ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.......ഇപ്പോ 4 വര്‍ഷം ആയിട്ട് വര്‍ഷത്തില്‍ 1 മാസമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്, ഒരുമിച്ചു യാത്ര ചെയ്യുന്നത് .....ബാക്കി 11 മാസം അവനു വിശ്രമമാണ് .....ഞങ്ങള്‍ ഒരുമിച്ചു എന്ത് മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നോ .....തകര്‍ത്തു പെയ

്യുന്ന മഴയത്ത് വയനാട് ചുരം കയറലായിരുന്നു ഞങ്ങളുടെ ഇഷ്ട വിനോദം ....
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങള്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലൂടെയും പറന്നു നടന്നിട്ടുണ്ട് .... ഏറണാകുളം മറൈന്‍ ഡ്രൈവ്ല്‍ വച്ച് ഒരിക്കല്‍ , ഒരിക്കല്‍ മാത്രം ഞങ്ങളെ പോലിസ് പിടിച്ചിട്ടുണ്ട് ....അതും പാതി രാത്രി കഴിഞ്ഞിട്ടും ഞങ്ങള്‍ ആ കായല്‍ തീരത്ത് ഇരുന്നതിനു .....അന്ന് കല്യാണം കഴിഞ്ഞവര്‍ക്കെ പാതി രാത്രി കളില്‍ അവിടെ ഇരിക്കാന്‍ പാടുള്ളൂ .....12 ഓളം വര്‍ഷത്തെ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ടിയ സംഭവ വികസങ്ങളൊക്കെ എന്നേ പോലെ അവനും സാക്ഷിയാണ് .......ഞാന്‍ ഖത്തര്‍ ലേക്ക് വരുമ്പോള്‍ അവനു നല്ല വില തരാമെന്ന് പറഞ്ഞു പലരും എന്‍റെ അടുത്ത് വന്നു ......അവനെ വില്‍ക്കണോ ? എനിക്ക് അത് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു .....ഇപ്പോഴും ഇവിടെ ഉള്ള 11 മാസം ഞാന്‍ അവനെ മിസ്സ്‌ ചെയ്യുന്നുണ്ട് .....അവനോടോപ്പമുള്ള യാത്രകള്‍ മിസ്സ്‌ ചെയ്യുന്നുണ്ട് .....കഴിഞ്ഞ 30 ദിവസം രാവും പകലുമില്ലാതെ മഴയത്ത് ഓടിയതല്ലേ ....ഇനി അവന്‍ വിശ്രമിക്കട്ടെ .....
എന്നും ഫോണ്‍ ചെയ്യുമ്പോഴും ആദ്യം അവനെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത് എന്നതില്‍ എന്‍റെ അച്ഛനും അമ്മയ്ക്കും ചെറിയൊരു പരിഭവമുണ്ട് ..... അത് എല്ലാ അച്ഛന്‍ അമ്മ മാര്‍ക്കും സ്വാഭാവികമായും ഉണ്ടാവുന്ന കുശുമ്പ് ...
എന്നാലും എനിക്കവനെ ഒരുപാട് ഇഷ്ടമാണ് .....ഇനിയും അവനെ കുറിച്ച് എന്തൊക്കെ കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നോ ....പറഞ്ഞാലും പറഞ്ഞാലും തീരാത്ത കാര്യങ്ങള്‍ .

Wednesday, May 30, 2012

GAMA REPORTER(Greater Austin Malayalee Association)

അമേരിക്കയിലെ Greater Austin Malayalee Association (GAMA) അവരുടെ വാര്‍ഷീക പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍റെ കഥ "ബാലേട്ടന്‍ "...

Wednesday, February 22, 2012

സ്വപ്നം



പഴയ ക്ലാസ്സ്‌ മുറിയും .... 
ആ ലൈബ്രറിയും
പ്രണയങ്ങള്‍ പൂവിടാറുള്ള  വരാന്തയും ..... 
സ്വപ്നങ്ങളും വേദനകളും പങ്കുവച്ച  ഹോസ്റ്റല്‍ മുറിയും .... . 
നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍  നല്ല സൌഹൃദങ്ങളും തന്ന
കലാലയ ജീവിതം .....
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയെങ്കിലും 
ഇന്നും ഓര്‍ക്കുമ്പോള്‍ 
ക്ലാസ്സ്മുറിയിലെ പിറകിലെ ബഞ്ചിലിരുന്നു 
സ്വപ്നം കാണുന്ന കുട്ടിയാകുന്നു ഞാന്‍ ..
ഇന്നും  
സ്വപ്നം കാണുമ്പോള്‍
ചോക്ക്  കൊണ്ടോരേരു  ഞാന്‍  പ്രതീക്ഷിക്കും ....... 

വിഷപ്പുക


"തലയ്ക്കു മീതെ ഉരുണ്ടു കൂടുന്നത് 
 മഴമേഘങ്ങളാണെന്ന് കരുതി ഞാന്‍ സന്തോഷിച്ചു....  
എന്നാല്‍ അത്  വിഷപ്പുകകളായിരുന്നു."

അക്ഷരം

അക്ഷരങ്ങള്‍ വാക്കുകളാക്കി 
വാക്കുകള്‍ വരികളാക്കി വച്ചപ്പോള്‍
വരികള്‍ സംസാരിക്കുവാന്‍ തുടങ്ങി 
ആ സംസാരം കുര്‍ത്ത അമ്പിന്റെ മുനയായപ്പോള്‍
അക്ഷരങ്ങള്‍ വാരി നിരത്തിയവനെ
അഴിക്കുള്ളിലാക്കി ......
ഇല്ലെങ്കില്‍
ഇനിയും അവന്‍ നിരത്തുന്ന അക്ഷരങ്ങള്‍
അഗ്നി
യായി  
വര്ഷിച്ചാലോ.... 

Sunday, February 19, 2012

വേഷം

എന്‍റെ ഗ്രാമത്തില്‍ ഇതു തെയ്യങ്ങളുടെ മാസമാണ് ...കാവുകളിലെ തെയ്യപറമ്പുകളില്‍ നിന്നും അലയടിക്കുന്ന ചെണ്ടയുടെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു .കടലുകള്‍ക്കപ്പുറം നടക്കുന്ന തെയ്യത്തിനു കാതങ്ങള്‍ക്കിപ്പുരം ഉറക്കമിളച്ചു നിന്നിട്ട് കാര്യമില്ലെന്നറിയാം .അതുകൊണ്ടാണ് ഉറക്കം വരാത്ത ഈ രാത്രിയില്‍ ഇതു കുറിച്ചിടുന്നത്.


            കത്തുന്ന പന്തങ്ങള്‍ക്ക് മുന്നില്‍ ഉറഞ്ഞുത്തുള്ളി അട്ടസിച്ച് ഓടിവരുന്ന ഭഗവതി കോലം പെണ്‍ കരുത്തിന്റെ പ്രതീകമാണ്‌ .ബലി കോഴിയുടെ കഴുത്തിലെ രക്തം മോന്തി കുടിക്കുന്ന ആ തെയ്യ കോലത്തിനു മുന്നില്‍ നാട്ടുപ്രമാണിമാര്‍ക്കൊപ്പം തൊഴുതു നില്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ..." ദൈവമേ ഈ മനുഷ്യനാണല്ലോ ഇന്നലെ ഞങ്ങള്‍ക്ക് മുന്നില്‍ തമ്പ്രാന്‍ എന്ന് വിളിച്ച് തൊഴുകൈയോടെ നിന്നത് ....ഈ വേഷം അഴിച്ചുവച്ചാല്‍ നാളെയും " 

" പറയാന്‍ മറന്ന പ്രണയം "


എല്ലാവരാലും സ്നേഹിക്കപെടുന്ന  റോസാ പുവേ .....
എനിക്ക് നിന്നെക്കാള്‍ ഇഷ്ടം അലസമായി കാട്ടില്‍ വിരിയുന്ന കുഞ്ഞു കാട്ടുപൂവിനോടാണ്

നിനക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരേണ്ടിയിരിക്കുന്നു

എന്നാല്‍ അവള്‍ക്ക് അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അവളുടേത്‌ മാത്രമാണ്

നിന്റെ നിറം ഒന്ന് മങ്ങിയാല്‍ നിന്നെക്കാള്‍ നിറം പകരുന്ന മറ്റൊന്ന് നിന്റെ ചട്ടിയില്‍ സ്ഥാനം പിടിക്കും,

എന്നാല്‍ കാടിന്റെ എല്ലാ സ്വതന്ത്രത്തോടും അവള്‍ക്കവിടെ നിര്‍ഭയം കഴിയാം 

കാട്ടു പൂവേ.... 

ഇതു ഞാന്‍ നിന്നോട് " പറയാന്‍ മറന്ന പ്രണയമാണ് "
 

Monday, February 6, 2012

MALAYALA MANORAMA METRO
2012 Feb 6
2011 Tunisian Revolution is called as "Jasmine revolution"...The movement grew over the issues of unemployment, food inflation, corruption, lack of freedom of speech and poor living conditions and overflowed into Egypt where it has been raging.

Sunday, January 15, 2012

ബാലന്‍

ഭാഗം 1
ശത്രു പത്രത്തിന്റെ ആസ്ഥാനത്ത് പുതുതായി തുടങ്ങിയ യുണിറ്റ് ല്‍ ചാര്‍ജ് എടുക്കുംബോഴേ ന്യൂസ്‌ എഡിറ്റര്‍ പറഞ്ഞിട്ടുണ്ട് "നമുക്കിത് വലിയൊരുര ഉത്തരവാദിത്വം ആണ് .അവരുടെ മേല്കൈയുള്ള മേഘലയിലോക്കെ നമ്മള്‍ ഇടിച്ചു കയറണം ." എന്നും അതിരാവിലെ തുടങ്ങുന്ന ഈ ഇടിച്ചു കയറ്റം അവസാനിക്കുമ്പോഴേക്കും പാതിരാത്രി എങ്കിലും ആവും .എന്നാലും സോസ്ഥത ഉണ്ടാവില്ല .ഫോണ്‍ റിംഗ് ചെയ്യുമ്പോഴേ അറിയാം ഏതെങ്കിലും ഒരു അമ്പലത്തില്‍ കൊടിയേറ്റ് ഇല്ലെങ്കില്‍ വാഹനാപകടം അതുമല്ലെങ്കില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ അങ്ങിനെ എന്തെങ്കിലുമായി പല രാത്രികളും കടന്നു പോകും.
അന്ന് വളരെയധികം ക്ഷിണിച്ചാണ് ഫ്ലാറ്റ്ല്‍ വന്നു കയറിയത് . ഒന്ന് ഫ്രഷ്‌ ആയി ക്ഷീണം മാറ്റാന്‍ ഒരു മദ്യക്കുപ്പിയും തുറന്നു വച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു .
ഇന്നത്തെ ദിവസവും പോയത് തന്നെ .ശപിച്ചു കൊണ്ട് വാതില്‍ തുറന്നു ..
ബാലന്‍ ...സമാധാനമായി 
ബാലന്‍ മറ്റൊരു പത്രത്തിലെ സീനിയര്‍ പത്ര പ്രവര്‍ത്തകനാണ് . എന്നേക്കാള്‍ സുന്ദരന്‍ അതിനു എനിക്കവനോട് ചെറിയൊരു അസൂയയും മനസ്സില്‍ സുക്ഷിക്കുന്നുണ്ട് .
"സര്‍വഗുണസമ്പന്നന്‍ "എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ ബാലനെ കണ്ടിട്ടായിരിക്കാം എന്ന് പലപ്പോഴും തോനിയിട്ടുണ്ട്. കള്ള് കുടിക്കില്ല ...പുകവലിയില്ല .. പെണ്ണ്പിടി ഇല്ല........പൊതുവേ പത്രകാര്‍ക്കുണ്ടയിരിക്കേണ്ട ഇത്തരം നല്ല ഗുണങ്ങളൊന്നും ബാലനില്ല .
ഒന്ന് മാത്രമേ സഹിക്കാന്‍ പറ്റാതെയുള്ളൂ ...."ഉപദേശം ".ഉപദേശിച്ചു ഒരാളെ കൊല്ലണമെങ്കില്‍ അയാളെ ബാലന് ഏല്‍പ്പിച്ചു കൊടുത്താല്‍ മതി .
മദ്യക്കുപ്പി കണ്ടപാടെ ബാലന്‍ ഉപദേശം തുടങ്ങി .....
"നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും ? " ഈ ചോദ്യം ബാലന്‍ എന്നോട് ചോദിയ്ക്കാന്‍ തുടങ്ങിയിട്ട ഇതടക്കം പതിനായിരത്തിലേറെ തവണ ആയിട്ടുണ്ടാകും ...
എന്നാല്‍ ആ ചിന്ത ഒട്ടും ഇല്ലാത്തവനാണ് ഞാന്‍ .
ബാലന്‍ ഉപദേശിച്ചു കൊണ്ടേഇരുന്നു ...
ഞാന്‍ കുടിച്ചു കൊണ്ടേഇരുന്നു ......
എപ്പോഴാണ് ഉറങ്ങിയതെന്നു ഓര്‍മയില്ല ...രാവിലെ എഴുനെല്‍ക്കുംബോഴേക്കും ബാലന്‍ പോയിരുന്നു .അത് തന്നെയാണ് പതിവും ..
ഞാന്‍ നേരെ കിച്ചന്‍ നിലേക്ക് നടന്നു .ഒരു കാപ്പി ഇടാനായി വെള്ളം സ്ടൌവില്‍ വച്ചു. ബാച്ചിലര്‍ ലൈഫ് ല്‍ ഇങ്ങിനെ ഒരു ഫ്ലാറ്റ് ല്‍ ഒറ്റക്ക് താമസിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള എല്ലാ അവശിഷ്ടങ്ങളും കിച്ചണില്‍ കിടപ്പുണ്ട് .
ആവിപറക്കുന്ന കപ്പിയുമെടുത്തു വാതില്‍ തുറക്കുമ്പോള്‍ പതിവ് പോലെ ചിതറികിടക്കുന്ന പത്രങ്ങള്‍ .
ശത്രു പത്രത്തിലെ സഹപ്രവര്‍ത്തകര്‍ ഇന്നു എന്താണ് എനിക്ക് പണി തന്നതെന്നറിയന്‍ ആദ്യം കൈയ്യില്‍ എടുക്കുന്നത് ആ പത്രം തന്നെ 
ഒന്നാം പേജ്ല്‍ നല്ല പരിചയമുള്ള ഒരു ചിത്രം ...കണ്ണ് ഒന്നുകൂടി തിരുമ്മി ഫോട്ടോ യിലേക്ക് നോക്കി .
മന്ത്രി ക്കെതിരെ വ്യാജ വാര്‍ത്ത‍ കെട്ടിച്ചമയ്ക്കാന്‍ അതെ പാര്‍ട്ടി യിലെ നേതാവില്‍ നിന്നും പണം കൈപറ്റിയ കേസിലെ പ്രതികളുടെ കൂട്ടത്തില് ബാലനും ....
ബാലന്റെ എക്സ്ക്ലുസീവ് വാര്‍ത്തയായിരുന്നു അത് ....
കേരളത്തെ ഞെട്ടിച്ച വാര്‍ത്ത‍ ...അതിന്റെ പേരില്‍ മുള്‍ മുനയില്‍ നിന്നിരുന്ന അന്നത്തെ മന്ത്രി സഭ താഴെപ്പോയിരുന്നു ...
അഞ്ചു വര്ഷം കഴിഞ്ഞു അതെ കഷികള്‍ തന്നെ ഭരണ ത്തിലെത്തിയപ്പോള്‍ കേസ് അന്വേഷണത്തിന് ഉത്തരവിട്ടതയിരുന്നു .
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
തലേ ദിവസം പാതി രാത്രി യോളം എന്നെ ഉപദേശിച്ചു എന്റെ അടുത്തുണ്ടായിരുന്ന ബാലനോ ?
ഞാന്‍ മൊബൈല്‍ എടുത്തു ബാലന്റെ നമ്പരിലേക്ക് വിളിക്കാന്‍ ശ്രമിച്ചു .
റിംഗ് ചെയ്യുന്നുണ്ട് പക്ഷെ ഫോണ്‍ എടുക്കുന്നില്ല 
വിളിച്ചു കൊണ്ടേ ഇരുന്നു 
പിന്നീടു ആ റിംഗ് ഉം നിലച്ചു ..........

ഭാഗം 2 

വര്‍ഷങ്ങള്‍ക്ക് ശേഷം........ മുംബൈ നഗരം 
തിരക്കേറിയ ച്ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷന്‍ല്‍ വണ്ടി ഇറങ്ങി പുറത്തെക്ക് ജനങ്ങള്‍ക്കൊപ്പം ഒഴുകുമ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് ആ മുഖം എന്റെ ശ്രദ്ധയില്‍ പെട്ടത് .മുഖത്തിന്റെ ഉടമയെ തിരിച്ചറിയുമ്പോഴേക്കും എന്നില്‍ നിന്നും മറഞ്ഞിരുന്നു ...
ബാലന്‍ .....അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ എന്നെ ഏറെ അതിശയിപ്പിച്ചു .രണ്ടു ദിവസം തുടര്‍ച്ചയായി ഞാന്‍ ആ സ്റ്റേഷന്‍ ല്‍ ചെന്ന് ജനങ്ങള്‍ ക്കിടയില്‍ ബാലന്റെ മുഖം തിരഞ്ഞു . ഒരു ദിവസം ഞാന്‍ കണ്ടെത്തി .ബാലനും എന്നെ തിരിച്ചറിഞ്ഞു എന്നു എനിക്ക് ഉറപ്പായി .അറിയാത്തത് പോലെ എന്നില്‍ നിന്നും ഒഴിഞ്ഞു മാറാനായി ബാലന്‍ ഒരു ശ്രമം നടത്തി .
പിന്നെ കേട്ടിപിടിച്ചുള്ള ഒരു കരച്ചില്‍ ...
ഞാന്‍ ഒന്നും ചോദിച്ചില്ല ...ബാലന്‍ ഒന്നും പറഞ്ഞതുമില്ല ...
ബാലന്‍ ഒരു ടാക്സി ക്ക് കൈ നീട്ടി നിര്‍ത്തി . ടാക്സി നിന്നത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു തെരുവിലയിരുന്നു .പഴഞ്ചന്‍ കെട്ടിടങ്ങളുടെ ഇടവഴികളിലുടെ നടന്ന്‌ ഒരു കുടുസു മുറിയില്‍ ഞങ്ങള്‍ എത്തി ....എന്നെ ഇരുത്തി എനിക്ക് മുന്‍പില്‍ കുറെ മദ്യക്കുപ്പികള്‍ നിരത്തി വച്ചു .
എത്രയും സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല 
രണ്ടു ഗ്ലാസുകള്‍ എടുത്തു ബാലന്‍ മദ്യം നിറച്ചു .
"ഞാന്‍ കഴിക്കാറില്ല " ...ഞാന്‍ പറഞ്ഞു 
ബാലന്‍ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു 
ഒറ്റ വലിക്ക് ആ രണ്ടു ഗ്ലാസും കളിയാക്കി .
പഴയ ബാലനില്‍ നിന്നും ഒരു പാട് മാറിയിരിക്കുന്നു ...രൂപത്തിലും സ്വഭാവത്തിലും 
അവന്‍ നിറയുന്ന ഗ്ലാസ്സുകള്‍ കാലിയാക്കി കൊണ്ടേ ഇരുന്നു ..
വിതുംബികൊണ്ട് അവന്‍ പറഞ്ഞു.
" എന്നെ ചതിച്ചതാ ....എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ ....അവരുടെ ചതിയില്‍ ഞാനും ................."
വാക്കുകള്‍ മുറിഞ്ഞു .
ഞാന്‍ ഒന്നും ചോദിച്ചില്ല .
അന്ന് ബാലനോഴികെ മറ്റെല്ലാ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു ....ബാലന് വേണ്ടിയുള്ള തിരച്ചിലും നടന്നിരുന്നു ....
വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങിനെ ഈ രൂപത്തില്‍ ....
വേണ്ട ....ബാലനെ കാണ്മാനില്ല 
അത് അങ്ങിനെതന്നെ നില്‍ക്കട്ടെ ...
ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി പോയത് ബാലന്‍ അറിഞ്ഞിട്ടുണ്ടാവില്ല ...